Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യക്കുപ്പികൾ മോഷ്​ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
fake liquor
cancel
camera_alt

representational image

ആറ്റിങ്ങൽ: ബിവറേജസ് കോർപറേഷ​െൻറ ആറ്റിങ്ങലിലെ ഗോഡൗണിൽനിന്ന് മദ്യക്കുപ്പികൾ മോഷ്​ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്​റ്റിൽ.

മൂങ്ങോട് കൂട്ടിക്കട റോസ് വില്ലയിൽ സജിൻ വിജയൻ (37) ആണ് പിടിയിലായത്. ഇതോടെ, ഈ കേസിൽ അഞ്ചുപേർ പിടിയിലായി. മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22), കവലയൂർ മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർദർ (23), ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21), കവലയൂർ മൂങ്ങോട് പൂവത്ത് വീട്ടിൽ രജിത്ത് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്​റ്റ്​ ചെയ്തിരുന്നു. ഇനിയും ഈ കേസുമായി ബന്ധപ്പെട്ട് നാലുപേർ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

സജിൻ വിജയനെതിരെ ചിറയിൻകീഴ് സ്​റ്റേഷനിൽ അടിപിടിക്കേസും വർക്കല എക്സൈസിൽ ഒരു കേസുമുണ്ടെന്ന് ആറ്റിങ്ങൽ സി.ഐ രാജേഷ് കുമാർ പറഞ്ഞു. ഇയാൾ കോഴിക്കോട്ടേക്ക്​ കടക്കാൻ ഓട്ടോയിൽ ചിറയിൻകീഴ് ​െറയിൽവേ സ്​റ്റേഷനിലേക്ക്​ വരുന്ന വഴിയിൽ സംശയം തോന്നിയ ചിറയിൻകീഴ് പൊലീസ് വിശദമായ പരിശോധന നടത്തിയപ്പോൾ ഇയാളുടെ പക്കൽനിന്ന്​ രണ്ട് എയർ ഗണ്ണും 57,000 രൂപയും കണ്ടെത്തി.

ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്​റ്റേഷനിൽ ചോദ്യം ചെയ്തപ്പോഴാണ് മദ്യക്കുപ്പി മോഷണത്തിൽ പ്രതിയാണെന്ന് തെളിഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another arrested for stealing liquor bottles
Next Story