Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightആ​ന​ത്ത​ല​വ​ട്ടം; ...

ആ​ന​ത്ത​ല​വ​ട്ടം; ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ ഇ​ട​ത് അ​ടി​ത്ത​റ ഒ​രു​ക്കി​യ നേ​താ​വ്​

text_fields
bookmark_border
Anathalavattom Anandan
cancel

ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ ഇ​ട​ത് അ​ടി​ത്ത​റ ഒ​രു​ക്കി​യ​തും സി.​പി.​എ​മ്മി​നെ വ​ള​ർ​ത്തി​യ​തും ആ​ന​ത്ത​ല​വ​ട്ട​മാ​ണ്. ഈ ​മേ​ഖ​ല​യി​ലെ സ​മ​ര നാ​യ​ക​നാ​യാ​ണ് വ​ള​ർ​ന്നു​വ​ന്ന​ത്. അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പി​ള​ർ​പ്പി​ന് ശേ​ഷം സി.​പി.​എ​മ്മി​നൊ​പ്പം നി​ന്ന ആ​ന​ന്ദ​ൻ ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത്​ പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം വ​ള​ർ​ത്തി.

അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ജ​യി​ൽ വാ​സം ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ തൊ​ഴി​ലാ​ളി നേ​താ​വി​ൽ നി​ന്നും പാ​ർ​ട്ടി നേ​താ​വി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. നാ​ടി​ന്‍റെ വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ശ​ക്ത​മാ​യി നി​ല​പാ​ട് സീ​ക​രി​ച്ചു. സൗ​മ്യ​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് അ​ധി​കൃ​ത​രെ​യും എ​തി​ർ രാ​ഷ്ട്രീ​യ​ക്കാ​രെ​യും അ​ദ്​​ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

പി​ൽ​ക്കാ​ല​ത്ത് പാ​ർ​ട്ടി​യു​ടെ പ്രാ​സം​ഗി​ക​നാ​യി മാ​റി. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. ഏ​റ്റ​വു​മ​വ​സാ​നം കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​തി​സ​ന്ധി വി​ഷ​യ​ത്തി​ലും നി​ല​പാ​ട് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anathalavattom AnandanTrivandrum news
News Summary - Anathalavattom Anandan-memories
Next Story