Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാമനപുരം നദീതീരത്ത് ലക്ഷംപേര്‍ പങ്കെടുക്കുന്ന ജനകീയ കണ്‍വെന്‍ഷൻ

text_fields
bookmark_border
നവംബര്‍ 15നകം പഞ്ചായത്ത് സമിതികളും ഡിസംബര്‍ 20നകം പ്രാദേശിക സമിതികളും രൂപവത്കരിക്കും
വാമനപുരം നദീതീരത്ത് ലക്ഷംപേര്‍ പങ്കെടുക്കുന്ന ജനകീയ കണ്‍വെന്‍ഷൻ
cancel
camera_alt

നീ​ര്‍ധാ​ര പ​ദ്ധ​തി​യു​ടെ

ചി​റ​യി​ന്‍കീ​ഴ് മ​ണ്ഡ​ല​ത്തി​ലെ നേ​തൃ​ത​ല ക​ണ്‍വെ​ന്‍ഷ​ന്‍

ഡി.​കെ. മു​ര​ളി എം.​എ​ല്‍.​എ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആറ്റിങ്ങൽ: വാമനപുരം നദിയുടെ സമഗ്ര പുനരുജ്ജീവനത്തിനായി തയാറാക്കിയ 'നീര്‍ധാര' പദ്ധതിയുടെ ചിറയിന്‍കീഴ് മണ്ഡലത്തിലെ നേതൃതല കണ്‍വെന്‍ഷന്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'തെളിനീരിനൊപ്പം തെളിനേരിനൊപ്പം' എന്ന ആപ്തവാക്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നിന് ഒരു ലക്ഷം പേരെ അണിനിരത്തി വാമനപുരം നദീതീരത്ത് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

ചിറയിന്‍കീഴ് മണ്ഡലത്തിലെ മുദാക്കല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, അഞ്ചുതെങ് ഗ്രാമപഞ്ചായത്തുകളാണ് നീര്‍ധാര പദ്ധതിയുടെ പ്രവര്‍ത്തനമേഖല.

പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ മണ്ണ്-ജല സംരക്ഷണം, ചെക്ക് ഡാം നിര്‍മാണം, ജെട്ടികളുടെ നിര്‍മാണം, ഇക്കോ ടൂറിസം സാധ്യതകള്‍, കുടിവെള്ളപദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് നീര്‍ധാര സമഗ്ര പദ്ധതി. പദ്ധതി നടത്തിപ്പിനായി നവംബര്‍ 15നകം പഞ്ചായത്ത് സമിതികളും ഡിസംബര്‍ 20നകം പ്രാദേശിക സമിതികളും രൂപവത്കരിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A popular convention attended by lakhs of people on the banks of the Vamanapuram river
Next Story