ഏഴ് റോഡുകളുടെ നവീകരണത്തിന് 70 ലക്ഷം
text_fieldsrepresentational image
ആറ്റിങ്ങൽ: പാർലമെൻറ് മണ്ഡലത്തിലെ ഏഴ് റോഡുകളുടെ നവീകരണത്തിന് 70 ലക്ഷം രൂപ അനുവദിച്ചു. എൻ.ഡി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകളുടെ നവീകരണത്തിന് അംഗീകാരം ലഭിച്ചത്. ചിറയിൻകീഴ്, നഗരൂർ, നാവായിക്കുളം, കിഴുവിലം പഞ്ചായത്തുകളിലെ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശാർക്കര - പണ്ടകശ്ശാല റോഡ്, വെട്ടൂർ - ചുനക്കര റോഡ്, കരിച്ചാറ പറമ്പിൽ റോഡ്, കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ബ്രഹ്മപുരം - ശങ്കര നാരായണപുരം റോഡ്, നഗരൂർ ഗ്രാമപഞ്ചായത്തിലെ മൈലകീഴ് - കൊട്ടിള റോഡ്, വിളയിൽക്കട - ശബരിമലകുന്ന് - നെടുമ്പറമ്പ് റോഡ്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഊന്നൻപാറ - ഏതുക്കാട് റോഡ് എന്നിവക്കാണ് അനുമതി ലഭിച്ചത്. 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പും ഉദ്യോഗസ്ഥരും റോഡുകളുടെ പരിശോധന നടത്തി തുടർപ്രവർത്തനങ്ങൾ നടത്തുമെന്നു അടൂർ പ്രകാശ് എം.പി അറിയിച്ചു.

