യുവാവിനുനേരെ അക്രമശ്രമം: ഗുണ്ടാസംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: യുവാവിനെ അക്രമിക്കുന്നതിന് ഏറുപടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തിൽ ഗുണ്ടാസംഘത്തിലെ നാലുപേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുംമുഖം കണ്ണാന്തുറ സ്വദേശി റൂബിൻ സ്റ്റാൻലി, വെട്ടുകാട് ബാലനഗർ സ്വദേശി സഫർ, തുമ്പ പള്ളിത്തുറ സ്വദേശി അഖിൽ അജയകുമാർ, വെട്ടുകാട് സ്വദേശി സജിൻ എന്ന കണ്ണപ്പൻ എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
പേട്ട ഏറുമല അപ്പൂപ്പൻ കാവിന് സമീപത്ത് താമസിക്കുന്ന യുവാവിന്റെ വീടിനുനേർക്കാണ് സംഘം ഏറുപടക്കമെറിഞ്ഞത്. പേട്ട, വലിയതുറ എന്നിവ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

