Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയം നിരസിച്ചതിന് യുവതിയുടെ വീടിനു മുന്നിൽ തീകൊളുത്തി ആത്മഹത്യശ്രമം

text_fields
bookmark_border
യുവതിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് തൃശൂർ സ്വദേശി
love rejection
cancel

പോത്തൻകോട്: പ്രണയം നിരസിച്ചതിൽ മനംനൊന്ത തൃശൂർ സ്വദേശിയായ യുവാവ് തിരുവനന്തപുരത്തെ യുവതിയുടെ വീടിനു മുന്നിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യശ്രമം നടത്തി. തൃശൂർ സ്വദേശി ശ്യാംപ്രകാശിനെ (32) ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

90 ശതമാനം പൊള്ളലേറ്റ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു. പോത്തൻകോട് വേങ്ങോട് മലമുകളിൽ രാജന്‍റെ വീടിന് മുന്നിലാണ് ആത്മഹത്യശ്രമം.

ബെക്കിലെത്തിയ ശ്യാംപ്രകാശ് കന്നാസിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അരമണിക്കൂറോളം വീടിനു മുന്നിൽ ശ്യാംപ്രകാശ് പൊള്ളലേറ്റ് കിടന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ശ്യാംപ്രകാശ് ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempted suicide by setting fire to a young woman's house for rejecting love
Next Story