കൊലപാതക ശ്രമം; യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
വട്ടപ്പാറ: വീടിനകത്ത് അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച പ്രതികളെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലയം പ്ലാവുവിള ഷിബി നിവാസിൽ ശിവരാജനെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. മകളായ ഷിബിനരാജിന്റെ ഭർത്താവ് പള്ളിച്ചൽ കല്ലിയൂർ ജയ നിവാസിൽ പ്രവീൺകൃഷ്ണ, ഇയാളുടെ സുഹൃത്ത് കരകുളം മാധവനം വിശാഖത്തിൽ ജയപ്രസാദ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 22 നായിരുന്നു സംഭവം. രക്ഷിക്കാൻ ശ്രമിച്ച ശിവരാജന്റെ ഭാര്യയെ സുഹൃത്തായ ജയപ്രസാദ് ദേഹോപദ്രവം ഏൽപിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം സി.ഐ ശ്രീജിത്ത്, എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, സി.പി.ഒ നക്ഖഷാദ്, ഷബീർ, സഫീർ, ജയകുമാർ, രാജേഷ് എന്നിവരുൾപ്പെട്ട സംഘം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

