വധശ്രമം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്ത് വർഷത്തിനുശേഷം പിടിയിൽ
text_fieldsതിരുവനന്തപുരം: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷം വിചാരണക്ക് ഹാജരാകാതെ ഒളിവിൽകഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ചെല്ലമംഗലം വാർഡിൽ കരിയം അജിത്ത് നഗർ തിരുവാതിര വീട്ടിൽ ബിജോയ് സഞ്ജീവനെയാണ് (45) ശ്രീകാര്യം പൊലീസ് പിടികൂടിയത്.
2013ൽ കരിയം സ്വദേശി ഷാജിമോനെ മാരകമായി കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതിയാണ്. ശ്രീകാര്യം എസ്.എച്ച്.ഒ കെ.ആർ. ബിജു, ക്രൈം എസ്.ഐ പ്രശാന്ത് എം, സി.പി.ഒമാരായ വിനീത് കുമാർ, പ്രശാന്ത് കെ.വി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ബിജോയിയെ ബംഗളൂരുവിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

