കൊലപാതക ശ്രമം; പ്രതി പിടിയില്‍
text_fieldsസുമേഷ്
അഞ്ചുതെങ്ങ്: കൊലപാതകശ്രമക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് കുന്നംപുറം സ്വദേശി സുമേഷിനെയാണ് (28) പിടികൂടിയത്. ഡിസംബർ 24ന് രാത്രി 10ന് സുമേഷും ഭാര്യയും മോട്ടോർ സൈക്കിളിൽ വരവേ അഞ്ചുതെങ്ങ് സ്വദേശികളായ പ്രജിൻ, പ്രവീൺ, ജസ്റ്റിൻ എന്നിവർ പ്രതിയുടെ ഭാര്യയെ മോശമായി നോക്കി എന്നതുസംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിര്‍ദേശാനുസരണം വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസ് അഞ്ചുതെങ്ങ് പൊലീസ് ഇന്‍സ്പെക്ടർ ചന്ദ്രദാസ് എസ്, ഗ്രേഡ് എസ്.ഐ ഗോപകുമാർ, സീനിയർ സി.പി.ഒ മനോജ്, സി.പി.ഒമാരായ സുജിത്, ഷിജു, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

