യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവിെൻറ സഹോദരൻ പിടിയിൽ
text_fieldsപോത്തൻകോട്: കാവുവിളയിൽ ജ്യേഷ്ഠസഹോദരെൻറ ഭാര്യയെ പട്ടാപകൽ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം. പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദ ഭവനിൽ വൃന്ദയെ (28) ഭർത്താവിെൻറ അനുജൻ തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലാണ് (35) പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ കാവുവിളയിലെ യുവതി തയ്യൽക്കടയിൽ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നരവർഷമായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് വൃന്ദ.
ഉച്ചക്ക് 12 ഓടെ കാറിലെത്തിയ സുബിൻലാൽ കുപ്പിയിലും പ്ലാസ്റ്റിക് കവറിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭയന്ന് വിറച്ച യുവതി പ്രാണരക്ഷാർഥം ഓടുന്നതിനിടെ പിന്നാലെ ഓടിയെത്തിയ പ്രതി യുവതിയുടെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ഈഞ്ചക്കൽ ബൈപാസിൽെവച്ച് വഞ്ചിയൂർ, പൂന്തുറ പൊലീസുകളുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
പ്രതി സഞ്ചരിച്ച വാഹനത്തിെൻറ ജി.പി.എസ് ലൊക്കേഷൻെവച്ച് കൃത്യമായ സന്ദേശത്തിലൂടെ അരമണിക്കൂറിനുള്ളിൽ പിടികൂടാനായി. പൊലീസ് പിടികൂടുമെന്നറിഞ്ഞ് പ്രതി മദ്യത്തിൽ വിഷം ചേർത്ത് കുടിച്ചിരുന്നു. പിടികൂടിയ ഉടൻ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പിണക്കം മാറ്റി സഹോദരനോടൊപ്പം പോകാൻ പല പ്രാവശ്യം പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നെന്നും അതിന് കൂട്ടാക്കാത്തതിനാലാണ് കൃത്യം ചെയ്തതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയുടെ നില ഗുരുതരമല്ലെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. 75 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

