ചില്ലറ നൽകിയില്ലെന്നാരോപിച്ച് കടയ്ക്കുനേരെ ആക്രമണം
text_fieldsകടയിലെ ജീവനക്കാരനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ
വട്ടിയൂർക്കാവ്: ചില്ലറ നൽകിയില്ലെന്നാരോപിച്ച് കടയ്ക്കുനേരെ ആക്രമണം. കല്ലേറിൽ കടയിലെ തൊഴിലാളിക്ക് പരിക്ക്. വട്ടിയൂർക്കാവ് മണ്ണറക്കോണത്തിന് സമീപം പ്രവർത്തിക്കുന്ന ഫാത്തിമ ചിക്കൻ ഷോപ്പിനുനേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ആയിരം രൂപയുടെ ചില്ലറ വാങ്ങി തിരികെപ്പോയ യുവാക്കൾ വീണ്ടും കടയിലെത്തി ആയിരം രൂപയുടെ ചില്ലറ കൂടി ആവശ്യപ്പെട്ടു. ചില്ലറ ഇല്ലാതിരുന്നതിനാൽ കടയിലെ ജീവനക്കാർക്ക് നൽകാനായില്ല. ഇതോടെ ജീവനക്കാരെ അസഭ്യംപറഞ്ഞ ശേഷം യുവാക്കൾ മടങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ് കൂടുതൽ യുവാക്കളെയും കൂട്ടിയെത്തി കടയ്ക്കുനേരെ ഇവർ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ കടയിലെ അന്തർസംസ്ഥാന തൊഴിലാളിയായ നിസാമിെൻറ തോളിന് പരിക്കേറ്റു. യുവാക്കൾ കടയുടെ അകത്ത് കയറി സാനിെറ്റെസർ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തൊഴിലാളികളെ മർദിക്കാൻ ശ്രമിച്ചു. നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ രാത്രി വീണ്ടും വരുമെന്ന് ഭീഷണി മുഴക്കിയ ശേഷം യുവാക്കൾ തിരികെപ്പോയി.
സംഭവമറിഞ്ഞ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ െപാലീസ് ശ്രമങ്ങൾ ആരംഭിച്ചു.