പാളയം മെൻസ് ഹോസ്റ്റലിലെ ആക്രമണം: ഒരാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പാളയം മെൻസ് ഹോസ്റ്റലിൽ ഇരുസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ചിതറ മതുര ശിവക്ഷേത്രത്തിന് സമീപം ചരുവിള പുത്തൻവീട്ടിൽ വൈഷ്ണവാണ് (27) പിടിയിലായത്.
രണ്ടുപേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. അനധികൃത താമസക്കാർ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യംചെയ്തതിന് പിന്നാലെയായിരുന്നു അക്രമം. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ ജോയന്റ് സെക്രട്ടറി ശുംഭു ഉൾപ്പെടെ ലോ കോളജ് മൂന്നാംവർഷ വിദ്യാർഥികളായ അനിരുദ്ധ്, അർജുൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതിന് പിന്നാലെ ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ഇതിൽ പത്തോളം പേർക്ക് നിസ്സാര പരിക്കേറ്റു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കമ്പിയും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിനു പിന്നാലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ അഞ്ചുപേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ഹോസ്റ്റലിൽ വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരാണ് സമാധാനാന്തരീക്ഷം തകർക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

