മുടപുരത്ത് വീടിനുനേരെ ആക്രമണം
text_fieldsആറ്റിങ്ങല്: മുടപുരത്ത് വീടിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മുടപുരം തേജസ് ഭവനില് ഉണ്ണികൃഷ്ണെൻറ വീടാണ് അടിച്ചുതകര്ത്തത്. ജനല് ചില്ലുകള് തകര്ക്കുകയും പൂച്ചെട്ടികള് എറിഞ്ഞുടക്കുകയും ചെയ്തു. വ്യഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണ സമയത്ത് വീട്ടില് ആളില്ലായിരുന്നു. ചിറയിന്കീഴ് പൊലീസില് പരാതി നല്കി.
യുവാക്കളെ ആക്രമിച്ച സംഭവം: പ്രതി പിടിയിൽ
നേമം: പ്രാവച്ചമ്പലം ജങ്ഷനിൽ യുവാക്കളെ വെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. ചെങ്കൽ കല്ലുവിള മനോജ് ഭവനിൽ ജിനേഷ് മോഹൻ (24) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10നായിരുന്നു സംഭവം. ബാലരാമപുരം സ്വദേശികളായ അഭിജിത്ത്, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

