Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്നദാന സദ്യക്കിടെ ആക്രമണം; യുവാവ് പിടിയില്‍
text_fieldsbookmark_border
മണ്ണന്തല: അന്നദാന സദ്യക്കിടെ ആക്രമണം നടത്തിയ കേസിലെ യുവാവിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല പൗഡിക്കോണം സ്വദേശി മനോജാണ് (49) അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചക്ക് ഒരുവാതില്ക്കോണം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന സദ്യക്കിടെയായിരുന്നു ആക്രമണം.
കല്ലയം ദേവീക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിപിനാണ് (33) ആക്രമണത്തിന് ഇരയായത്. അന്നദാനത്തിനിടെ വരിതെറ്റിച്ച് മുന്നില്‍ കയറിവന്ന മനോജിനെ തടഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. സി.ഐ ബൈജു, എസ്.ഐ സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

