Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2023 7:21 AM GMT Updated On
date_range 25 July 2023 7:21 AM GMTവിദ്യാർഥിനിക്കെതിരെ അതിക്രമം, പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മംഗലപുരം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി സുകൃതകുമാറിനെയാണ് (62) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. നെടുമങ്ങാട്- മുരുക്കുംപുഴ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ വാവറയമ്പലത്തുവെച്ചാണ് വിദ്യാർഥിനിയെ പ്രതി ഉപദ്രവിച്ചത്. ഉടൻ വിദ്യാർഥിനി ബസ് ജീവനക്കാരോടും യാത്രക്കാരോടും സംഭവം പറഞ്ഞു. തുടർന്ന് ഡ്രൈവർ ബസ് മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Next Story