പതിനാലുകാരിയെ കടന്നുപിടിച്ച കേസ്; പ്രതിക്ക് അഞ്ചുവർഷം കഠിന തടവ്
text_fieldsസുരേഷ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് തടവും പിഴയും. കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷി(48)നെയാണ് അഞ്ച് വർഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. തുക അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ ഉത്തരവിൽ പറയുന്നു.
2019ലാണ് വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടി ഇയാളെ തള്ളി മാറ്റി അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. ആറ്റിങ്ങൽ ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാദരൻ, എസ്.വൈ. സുരേഷ്, കിളിമാനൂർ എസ്.ഐ എസ്. അഷ്റഫ് എന്നിവരാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

