ആവേശം ചോരാതെ ആശമാർ
text_fieldsആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പൗരസാഗരം സാമൂഹിക പ്രവർത്തക ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: തകർത്തു പെയ്യുന്ന മഴയൊന്നും തങ്ങളുടെ പോരാട്ട വീര്യത്തെ തകർക്കില്ലെന്നുള്ള ഭാവത്തിലായിരുന്നു ആശമാർ. ശനിയാഴ്ച നടന്ന പൗരസാഗരം അവർക്ക് കൂടുതൽ ഊർജമാകുകയും ചെയ്തു. വിവിധ ജില്ലകളിൽ നിന്ന് ‘ആശ’മാരും സമരമിരിക്കുന്ന ആശമാരുടെ കുടുംബങ്ങളും രാവിലെ തന്നെ സെക്രട്ടേറിയറ്റിനു മുന്നിലെത്തി. പൗരസാഗര സമയത്ത് മഴ പോലും മാറി നിന്നു. പിന്തുണയുമായി എത്തുന്നവരുടെ നിര നീണ്ടതോടെ പാളയം ഭാഗത്തു നിന്നുള്ള ഗതാഗതം റോഡിന്റെ മറുവശത്ത് കൂടി വഴിതിരിച്ചുവിട്ടു. ചെങ്ങറ സമര സമിതിയിൽ നിന്ന് സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ആളുകളും പൊന്തൻപുഴ സമരസമിതിയിൽ നിന്ന് ജയിംസ് കണ്ണിമല, സന്തോഷ് പെരുമ്പട്ടി എന്നിവരുടെയും നേതൃത്വത്തിലുള്ള ആളുകൾ സമരത്തിന് പിന്തുണ അർപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി.
മാധ്യമപ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ, നിരൂപകൻ ഡോ. വി.രാജകൃഷ്ണൻ, മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി, സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോർജ് ജോസഫ്, ചിത്രകാരൻ കാട്ടൂർ നാരായണപ്പിള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ന്യൂഡൽഹി ഡോ. ജോർജ് മാത്യു, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജെയിൻ ആൻസി ഫ്രാൻസിസ്, യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുകേഷ്, ജില്ല പ്രസിഡൻ്റ് അച്ചു, പൊക്കാളി സംരക്ഷണ സമിതി നേതാവ് ചന്തു മഞ്ചാടി പറമ്പിൽ, ഗാന്ധിയൻ കളക്ടീവ് നേതാവ് ഡോ.ബാബു ജോസഫ്, സാമൂഹിക പ്രവർത്തകൾ പി.വൈ അനിൽ, അഡ്വ. ജോൺ ജോസഫ്, കീച്ചേരി ആശുപത്രി സംരക്ഷണ സമിതി പി.ജെ ജോർജ്, കരിമണൽ വിരുദ്ധ സമിതി നേതാവ് സുരേഷ് കുമാർ, കായംകുളം സോഷ്യൽ ഫോറം അഡ്വ ഒ ഹാരിസ് , കർഷക പ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻ്റ് ജോർജ് മാത്യു കൊടുമൺ, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി എസ് സുരേഷ്കുമാർ, നെൽ കർഷക സംരക്ഷണ സമിതി നേതാവ് റജീന അഷ്റഫ്, മൂലമ്പള്ളി കോ- ഓർഡിനേഷൻ കമ്മിറ്റി പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ തുടവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

