Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.വ​ഞ്ചി​യൂ​ർ മി​ത്രാ​നി​കേ​ത​ൻ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം വ​യ​ൽ​നി​ക​ത്തി​യ പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ എ​ന്ന പ്ര​വീ​ൺ​കു​മാ​റി​നെ​യാ​ണ് (34) വ​ഞ്ചി​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ്​ സം​ഭ​വം. രാ​ത്രി ഒ​മ്പ​തോ​ടെ ചാ​ക്ക താ​ഴ​ശ്ശേ​രി ലെ​യി​നി​ൽ ബി​ജു​കു​മാ​റി​നെ പ്ര​തി വെ​ട്ടു​ക​ത്തി കൊ​ണ്ട് ത​ല​യി​ലും കൈ​യി​ലും വെ​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​കു​മാ​റി​െൻറ സു​ഹൃ​ത്തി​െൻറ വീ​ട്ടി​ൽ പു​റ​ത്ത് നി​ന്നു​ള്ള​വ​ർ വ​ന്നി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ഞ്ചി​യൂ​ർ എ​സ്.​എ​ച്ച്.​ഒ ര​ഗീ​ഷ്കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ പ്ര​ജീ​ഷ്കു​മാ​ർ, മ​നോ​ജ്, അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ജി​ജേ​ഷ്, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young manarrestemurderattempting
News Summary - arrested for attempting to murder young man
Next Story