പെട്രോൾ പമ്പ് ഉടമെയയും ജീവനക്കാെരയും വാഹനമിടിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: തിരുവല്ലം കരിമ്പുവിളയിൽ പെട്രോൾ പമ്പ് ഉടമെയയും ജീവനക്കാെരയും ഒാട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കുര്യാത്തി എം.എസ്.കെ നഗറിൽ വിനോദ് കുമാറി (33)നെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30ന് കരിമ്പുവിളയിലെ നവീൻ ഫ്യൂവൽസിലാണ് സംഭവം.
പെട്രോൾ പമ്പിലേക്ക് അമിത വേഗത്തൽ ഓട്ടോ ഓടിച്ച് വന്ന വിനോദ്കുമാർ പമ്പ് ഉടമയായ കവടിയാർ സ്വദേശി നസിമുദ്ദീെൻറയും ജീവനക്കാരുെടയും ദേഹത്ത് വാഹനം ഉരസുകയായിരുന്നു. ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ വീണ്ടും ഒാട്ടോ ഇടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതുകൊണ്ടാണ് അപകടം ഒഴിവായത്. പമ്പുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പമ്പിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചും മറ്റും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണക്കാട്-അമ്പലത്തറ റോഡിൽ െവച്ച് ഓട്ടോ ഉൾപ്പെടെ പ്രതിയെ പൊലീസ് പിടികൂടിയത്.
പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ രാഹുൽ, സി.പി.ഒമാരായ അജിത്, സന്തോഷ്, ഷിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. ഇയാൾക്കെതിരെ ഫോർട്ട്, കോവളം പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

