കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ കൂട്ടുപ്രതികൾ പിടിയിൽ; പിടിയിലായത് മൊത്തവിൽപ്പനക്കാരനും കൂട്ടാളിയും
text_fieldsപിടിയിലായ പ്രതികൾ
തിരുവനന്തപുരം: കഴിഞ്ഞദിവസം ആറ് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കൂട്ടുപ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുമല പൂജപ്പുര ടി.സി 17/2101 അമ്മു ഭവനില്‍ അരുണ്‍ ബാബു (36), മലയിൻകീഴ് മഞ്ചാടി മകം വീട്ടിൽ പാർത്ഥിപൻ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ആദ്യം ശാസ്തമംഗലത്തുവെച്ച് ആറുകിലോ കഞ്ചാവുമായി മ്യൂസിയം പൊലീസിന്റെ പിടിയിലായ പേരൂർക്കട എ.കെ.ജി നഗർ കെ.പി 11/132ൽ അനന്തു (22), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളൻചാണി അനിത ഭവനിൽ വിനീഷ് (22) എന്നിവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. പാർഥിപൻ പറഞ്ഞിട്ടാണ് ആറ് കിലോ കഞ്ചാവ് കൊണ്ടുവന്നതെന്ന് അനന്തു, വിനീഷ് എന്നിവർ പൊലീസിന് മൊഴി നൽകിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവും മയക്കുമരുന്നുകളും എത്തിക്കുന്നതിൽ പ്രധാനിളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
മ്യൂസിയം എസ്.എച്ച്.ഒ എസ്. വിമൽ, എസ്.ഐമാരായ വിപിൻ, ഷിജു, ഷെഫീന്‍, സി.പി.ഒമാരായ രഞ്ജിത്ത്, അസീന, രാജേഷ്, ശരത്ത് ചന്ദ്രന്, ശോഭന്‍ പ്രസാദ്, സുല്‍ഫിക്കര്‍, വിജിന്, രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

