വ്യാജരേഖ ചമച്ച് ജാമ്യം നേടിയ കേസില്‍ ഒരാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വ്യാജകരം തീരുവ രസീത് നിർമിച്ച് കോടതിയിൽ ഹാജരാക്കി ജാമ്യത്തിലിറങ്ങിയയാളെ പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
മുട്ടത്തറ മാണിക്യവിളാകം ബദരിയ നഗര്‍ ആറ്റരികത്ത് ബീമാ മന്‍സിലില്‍ പന്നിക്കുഴി ഷാജി എന്ന ഷാജഹാനാണ് (36) പിടിയിലായത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് -III കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിലെ പ്രതിയായി റിമാൻഡിൽ കഴിഞ്ഞ ഷാജഹാന് രണ്ടുപേരുടെ സഹായത്തോടെ മുട്ടത്തറ വില്ലേജ് ഓഫിസിെൻറ വ്യാജകരം തീരുവ രസീത് നിർമിച്ച് കോടതിയിൽ സമർപ്പിച്ച് ജാമ്യം നേടുകയായിരുന്നു. രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് കോടതിയിലെ ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് അന്വേഷണം നടത്തിയത്.

