Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനംവകുപ്പ് ഉദ്യോഗസ്ഥനെ...

വനംവകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഘം അറസ്​റ്റിൽ

text_fields
bookmark_border
വനംവകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഘം അറസ്​റ്റിൽ
cancel

വി​തു​ര: മ​ദ്യ​ല​ഹ​രി​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത നാ​ലം​ഗ​സം​ഘം അ​റ​സ്​​റ്റി​ൽ. ഇ​ള​വ​ട്ടം ഐ​ശ്വ​ര്യ​ത്തി​ൽ മ​ണി​ക​ണ്ഠ​ൻ (39), ഇ​ള​വ​ട്ടം അ​മ്പ​ല​വി​ളാ​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​പ്ര​സാ​ദ് (33), ഇ​ള​വ​ട്ടം ആ​ലും​കു​ഴി​യി​ൽ ഷൈ​ജു (39), ഇ​ള​വ​ട്ടം അ​മ്പ​ല​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ര​മേ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് വി​തു​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ ക​ല്ലാ​ർ ഗോ​ൾ​ഡ​ൻ​വാ​ലി ചെ​ക്ക് പോ​സ്​​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​ലോ​ട് കൊ​ല്ല​യി​ൽ സ്വ​ദേ​ശി പ്ര​ഭാ​തി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘ​ത്തോ​ട് മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​ഭാ​ത് അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​വ​ർ പ്ര​ഭാ​തി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് തി​രി​കെ​പ്പോ​യി.

അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ണ്ടു​മെ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് വി​തു​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestVithura
Next Story