Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടിയന്തര സാഹചര്യം...

അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കല്‍ കോളജിൽ ക്രമീകരണം

text_fields
bookmark_border
അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കല്‍ കോളജിൽ ക്രമീകരണം
cancel

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ബാഹുല്യം കൂടിവരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ ചികിത്സസംവിധാനങ്ങളൊരുക്കുന്നു.

മുന്‍കൂട്ടി തീയതി നല്‍കിയതും അടിയന്തരപ്രാധാന്യമല്ലാത്തതുമായ എല്ലാ ശസ്ത്രക്രിയകളും മാറ്റും. ഒാപറേഷൻ തിയറ്ററുകളിലെ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിക്ക്​ നിയോഗിക്കാനം തീരുമാനിച്ചു.

അത്യാഹിത വിഭാഗത്തിലെത്തുന്ന ശസ്ത്രക്രിയകള്‍ മാത്രമാവും നടത്തുക. കലക്ടറുടെ നിര്‍ദേശമനുസരിച്ച് ഏപ്രില്‍ 30നുമുമ്പ് ആശുപത്രിയിലെ കോവിഡ് കിടക്കകൾ 1400 ആയി ഉയര്‍ത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. സി.എഫ്.എല്‍.ടി.സി നിന്നെത്തുന്ന രോഗികളെ പരിശോധിച്ചശേഷം രോഗാവസ്ഥ ഗുരുതരമല്ലെന്ന്​ കണ്ടാല്‍ തിരികെ അവിടേക്കുതന്നെ വിടും. ​

ഗുരുതരാവസ്ഥയില്ലാത്ത മറ്റ്​ രോഗികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കോ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്കോ മാറ്റും. കോവിഡ് കിടക്കകൾ വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിലേക്ക്​ കൂടുതൽ ജീവനക്കാരെ നൽകണമെന്ന് കലക്ടറോട് ആവശ്യപ്പെടും.

കോവിഡ് അതിതീവ്ര വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന്​ കലക്ടർ നിർദേശം നൽകിയിരുന്നു.

മെഡിക്കൽ കോളജിൽ കോവിഡ് കിടക്കകൾ വർധിപ്പിക്കുമ്പോൾ അതിൽ ആവശ്യമായ ഐ.സി.യു കിടക്കകളും വെൻറിലേറ്ററുകളും ഉൾപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emegency​Covid 19
News Summary - Arrangement at the Medical College to deal with an emergency
Next Story