പൊങ്കാലക്കിടെ തീപടർന്ന് ഇരുപതോളം പേർക്ക് പൊള്ളലേറ്റു
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കിടെ വിവിധയിടങ്ങളിൽ തീപടർന്ന് ഇരുപതോളം പേർക്ക് പൊള്ളലേറ്റു. അടുപ്പുകളിൽനിന്ന് കാറ്റിലൂടെ തീപ്പൊരി പടർന്നതും അടുത്തടുത്ത് അടുപ്പു കൂട്ടിയതുമാണ് പലയിടങ്ങളിലും അപകടത്തിന് കാരണമായത്. അഗ്നിരക്ഷ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് പൊള്ളലേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു.ആരുടെയും പരിക്ക് ഗുരുതരമല്ല. ബേക്കറി ജങ്ഷനിൽ അമിതവേഗത്തിലെത്തിയ കാർ പൊങ്കാല നിവേദ്യം ഇടിച്ചു തെറിപ്പിച്ചു. പൊങ്കാലക്കലം മറിഞ്ഞ് ഒരാളുടെ കൈക്ക് പൊള്ളലേറ്റു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

