Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലപുരത്ത് സായുധരായ...

മംഗലപുരത്ത് സായുധരായ ഗുണ്ടാസംഘം അഴിഞ്ഞാടി

text_fields
bookmark_border
മംഗലപുരത്ത് സായുധരായ ഗുണ്ടാസംഘം അഴിഞ്ഞാടി
cancel

മം​ഗ​ല​പു​രം: പ​ള്ളി​പ്പു​റ​ത്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ്ടാ വി​ള​യാ​ട്ടം. പ​ള്ളി​പ്പു​റം പു​തു​വ​ൽ ഭാ​ഗ​ത്തെ നാ​ല് വീ​ടു​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 12ഓ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ നാ​ലം​ഗ സം​ഘം ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച്​ പ​ണ​വും സ്വ​ർ​ണ​വും ചോ​ദി​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി. പ​ള്ളി​പ്പു​റം പു​തു​വ​ലി​ൽ മ​നാ​ഫി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സം​ഘം പൊ​ലീ​സാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വാ​തി​ലി​ൽ മു​ട്ടി​യ​ത്. വാ​തി​ൽ തു​റ​ന്ന മ​നാ​ഫി​ന്‍റെ മാ​താ​വ്​ റം​ലാ​ബീ​വി​യെ ആ​യു​ധം​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഘം 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ മ​നാ​ഫി​നെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞു. മ​നാ​ഫ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വീ​ട്ടി​ൽ ക​യ​റി പ​രി​ശോ​ധി​ച്ചാ​ണ് അ​ക്ര​മി സം​ഘം മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന്, 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കെ.​എ​സ്.​യു അ​ണ്ടൂ​ർ​ക്കോ​ണം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ നൗ​ഫ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഭീ​ഷ​ണി​യും തെ​റി​വി​ളി​യും ന​ട​ത്തി. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കാ​നും ശ്ര​മി​ച്ചു.

കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ക​വ​ർ​ച്ച​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഷാ​നു എ​ന്ന ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ പ​ള്ളി​പ്പു​റം ടെ​ക്​​നോ സി​റ്റി​ക്ക്​ സ​മീ​പം വ്യാ​പാ​രി​യെ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് 100 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഷാ​ന​വാ​സ്. അ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ൽ പോ​കു​ന്ന ഷാ​നു കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സി.​ആ​ർ.​പി.​എ​ഫ് ക്യാ​മ്പി​നു സ​മീ​പം ബേ​ക്ക​റി ഉ​ട​മ​യെ ക​ട​യി​ൽ ക​യ​റി കു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ഷാ​ന​വാ​സ് പ​ള്ളി​പ്പു​റ​ത്ത് മൊ​ബൈ​ൽ ക​ട​യി​ൽ ക​യ​റി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ഒ​ളി​വി​ൽ പോ​യ ഷാ​നു​വി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. ഷാ​നു ഒ​ളി​വി​ലെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ, എ​ല്ലാ ദി​വ​സ​വും ഇ​യാ​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ലെ ചി​ല പൊ​ലീ​സു​കാ​രു​മാ​യു​ള്ള ബ​ന്ധം കാ​ര​ണ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. റം​ലാ​ബീ​വി​യു​ടെ​യും നൗ​ഫ​ലി​ന്‍റെ​യും പ​രാ​തി​യി​ൽ മം​ഗ​ല​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goon attack
News Summary - Armed goons mangalapuram
Next Story