Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചുതെങ്ങ് ആശുപത്രി കെട്ടിടം നിർമാണം പുരാവസ്തുവകുപ്പ് തടഞ്ഞു

text_fields
bookmark_border
അഞ്ചുതെങ്ങ് ആശുപത്രി കെട്ടിടം നിർമാണം പുരാവസ്തുവകുപ്പ് തടഞ്ഞു
cancel
camera_alt

അ​ഞ്ചു​തെ​ങ്ങ് കോ​ട്ട​ക്ക് സ​മീ​പ​ത്തെ ഗ​വ. ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കോട്ടക്ക് സമീപത്തെ ആശുപത്രിയുടെ കെട്ടിട നിർമാണം പുരാവസ്തുവകുപ്പ് തടഞ്ഞു. ആർക്കിയോളജി വകുപ്പിന്റെ അനുമതി വാങ്ങാതെ നടത്തിയ നിർമാണമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തടഞ്ഞത്. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലാണ് അഞ്ചുതെങ്ങ് കമ്മ്യൂനിറ്റി ഹെൽത്ത് സെന്റർ (ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം) പ്രവർത്തിക്കുന്നത്.

മുൻ എം.എൽ.എ വി. ശശിയുടെ 2024-25 കാലയളവിലെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് കോടി രൂപയാണ് പുതിയ ഒ.പി മന്ദിര നിർമാണത്തിനായി അനുവദിച്ചത്. ആദ്യഘട്ടത്തിന്റെ ഭാഗമായി ആറ് മാസങ്ങൾക്ക് മുമ്പ് സോയിൽ ടെസ്റ്റ്‌ നടത്തിയിരുന്നു. പ്രവർത്തികൾ ആരംഭിച്ചപ്പോൾ തന്നെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി നേടിയതിന് ശേഷം മാത്രം നിർമാണം ആരംഭിക്കാവു എന്ന് അറിയിപ്പ് നൽകിയിരുന്നു.

ഇതി വകവെക്കാതെ പ്രവർത്തികൾ ആരംഭിച്ചതോടെയാണ് സ്റ്റോപ്പ്‌ മെമ്മോ നൽകിയത്. അഞ്ചുതെങ്ങ് കമ്മ്യൂനിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. 1958ലെ ആക്‌ട് അനുസരിച്ച് അഞ്ചുതെങ്ങ് കോട്ട ദേശീയ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2010 ൽ നിയമഭേദഗതിയോടുകൂടി പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം സ്മാരകത്തെ നശിപ്പിക്കുകയോ, കേടുപാടുകൾ വരുത്തുകയോ, രൂപമാറ്റം വരുത്തുകയോ, വിരൂപപ്പെടുത്തുകയോ, ദുരുപയോഗപ്പെടു ത്തുകയോ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

അഞ്ചുതെങ്ങ് ആശുപത്രിയുടെ ചുമതല മാത്രമാണ് മെഡിക്കൽ ഓഫിസർക്ക് ഉള്ളതെന്നും കെട്ടിടനിർമാണം പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Archaeology Department Halts Anchuthengu Hospital Construction
Next Story