കൈതമുക്കിലെ കൊല ആസൂത്രിതം; പിന്നില്‍ കുടിപ്പകയും വ്യക്തിവൈരാഗ്യവും
text_fieldsതിരുവനന്തപുരം കൈതമുക്ക് ചമ്പക്കടയിൽ കൊലപാതകം നടന്ന സ്ഥലം
വഞ്ചിയൂര്‍: തിരുവനന്തപുരം കൈതമുക്കില്‍ യുവാവിനെ പട്ടാപ്പകല്‍ അയല്‍വാസിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന് പൊലീസ്. കുടിപ്പകയും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച ഉച്ചക് രണ്ടോടെയാണ് കൈതമുക്ക് ചമ്പക്കട തൈവിളാകത്ത് വീട്ടില്‍ വിശാഖിനെ (43) സമീപവാസിയായ ചമ്പക്കട ജങ്ഷന് സമീപം സി.പി.ആര്‍.എ -14ല്‍ പ്രദീപ് (38) വെട്ടികൊലപ്പെടുത്തിയത്.
ബൈക്കിലെത്തിയ പ്രതി വീടിന് മുന്നില്‍വെച്ച് വിശാഖിനെ വെട്ടിവീഴ്ത്തിയ ശേഷം സുഹൃത്തുക്കളുടെ കാറില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പും ഇവര്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും നടന്നതായി പൊലീസ് അറിയിച്ചു.
വിശാഖിനെ വഞ്ചിയൂര്‍ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിശാഖും ആക്രമണം നടത്തിയ പ്രദീപും ക്രിമിനല്‍ പശ്ചാത്തലമുളളവരാണെന്ന് പൊലീസ് പറഞ്ഞു.
വിശാഖിനെ വകവരുത്തിയില്ലെങ്കില്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന തിരിച്ചറിവാകണം പ്രദീപിനെ കൃത്യംചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ജനം ഏറെ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

