സാമൂഹികവിരുദ്ധർ കൃഷി നശിപ്പിച്ചു
text_fieldsനാവായിക്കുളം തട്ടൻകുന്നിൽ വീട്ടിൽ രവിന്ദ്രൻ പിള്ളയുടെ കൃഷിയിടത്തിലെ വാഴകൾ
നശിപ്പിച്ച നിലയിൽ
കല്ലമ്പലം: നാവായിക്കുളത്ത് സാമൂഹിക വിരുദ്ധർ കൃഷി നശിപ്പിച്ചു. അയാറ്റിൻചിറക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുലച്ചതും കുലക്കറായതുമായ വാഴകൾ ചവിട്ടി ഒടിച്ച് നശിപ്പിക്കുകയായിരുന്നു. അമ്പതോളം വാഴകൾക്ക് നാശമുണ്ടായി.
കർഷകർ ഇതുസംബന്ധിച്ച് കൃഷി ഭവനിലും പൊലീസിലും പരാതി നൽകി. കഴിഞ്ഞ ദിവസം നാവായിക്കുളം ഗവ. എച്ച്.എസ്.എസിലും വ്യാപക ആക്രമം നടന്നിരുന്നു. ഇവിടെ പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കവെയാണ് കൃഷി നശിപ്പിച്ച സംഭവവും ഉണ്ടായത്. സ്കൂളിലെ അക്രമ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വെള്ളിയാഴ്ച സ്കൂൾ സന്ദർശിക്കുന്നുണ്ട്.

