തിരുവനന്തപുരം നഗരത്തെ കാൻവാസാക്കി അൻപു വര തുടങ്ങി
text_fieldsആർട്ടേരിയ മൂന്നാം പതിപ്പിെൻറ ഭാഗമായി തിരുവനന്തപുരം പാളയം അടിപ്പാതയിൽ അൻപു വർക്കി സ്ക്കെ ലിഫ്റ്റിൽനിന്ന് ചിത്രം വരയ്ക്കുന്നു .ഇന്ത്യക്കകത്തും പുറത്തും ഭീമാകാരമായ ചിത്രങ്ങളാണ് ഇവർ വരയ്ക്കുന്നത്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിെൻറ 'ലാൻഡ് മാർക്കു'കളിൽ ഒന്നായ പാളയം അടിപ്പാതയിലും കാഴ്ചയുടെ അഴകുമായി ചുവർചിത്രങ്ങൾ. നട്ടുച്ച വെയിലിലും അടിപാതയുടെ ചുവരുകളിൽ വർണം ചാർത്തുകയാണ് അൻപു വർക്കിയെന്ന കലാകാരി.
ഗോവണിയിലും സ്കൈലിഫ്റ്റിലും വൻമരങ്ങളിലും കയറിയിരുന്ന് വരക്കുന്നതാണ് അൻപുവിെൻറ ആവേശം. ആർട്ടേരിയയുടെ മൂന്നാം പതിപ്പില്‍ അടിപ്പാതയുടെ ഇരുവശത്തെയും ചുവരുകളിലാണ് അൻപുവർക്കിയുടെ വിരലടയാളം പതിയുന്നത്.
2011 മുതൽ പൊതു ഇടങ്ങളിൽ ചുവർച്ചിത്രങ്ങൾ വരച്ച് പ്രശസ്തയായ അൻപു വർക്കി വെള്ളിയാഴ്ച സ്വദേശമായ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തി. അപ്രതീക്ഷിതമായി പെയ്ത മഴ മാറിയതോടെ നഗരം ഒരുക്കിത്തന്ന വിശാലമായ കാൻവാസിലേക്ക് ഉയർന്നിറങ്ങി. 19 പുതുതലമുറ കലാകാരാണ് ആർട്ടേരിയ മൂന്നാം പതിപ്പിൽ ചുവരുകളെ മനോഹരമാക്കുന്നത്. അഞ്ചുപേർ വനിതകളുമാണ്.
നഗരസൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നാലു വർഷം മുമ്പാണ് പ്രധാന മതിലുകളിൽ ഒട്ടേറെ ചിത്രകാരെ അണിനിരത്തി ആർട്ടേരിയ പദ്ധതിയുടെ ആദ്യ രണ്ടു പതിപ്പുകള്‍ ടൂറിസം വകുപ്പ് നടപ്പാക്കിയത്. കഴിഞ്ഞ വർഷം അവയുടെ പുനരുദ്ധാരണവും നടന്നിരുന്നു. പിന്നീട് നഗരത്തിൽ പലയിടത്തും ധാരാളം ചുവർചിത്രങ്ങൾ തെളിഞ്ഞു. അപ്പോഴും ചില വൻമതിലുകൾ ഒഴിഞ്ഞുകിടന്നിരുന്നു. അവയിൽ ചിലതിൽകൂടി ചിത്രങ്ങൾ വരുകയാണ് ആർട്ടേരിയ മൂന്നാം പതിപ്പിൽ. അജിത് കുമാര്‍ ജി. ആണ് ആര്‍ട്ടേരിയ മൂന്നാം പതിപ്പിെൻറയും ക്യൂറേറ്റര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

