Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേവിഷബാധ ആശങ്കയിൽ...

പേവിഷബാധ ആശങ്കയിൽ അഞ്ചുതെങ്ങ് തീരം

text_fields
bookmark_border
പേവിഷബാധ ആശങ്കയിൽ അഞ്ചുതെങ്ങ് തീരം
cancel
camera_alt

അ​ഞ്ചു​തെ​ങ്ങി​ൽ പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് സി.​എ.​ഡ​ബ്ല്യു.​എ സം​ഘ​ട​ന​യു​ടെ

സ​ഹാ​യ​ത്തോ​ടെ നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്നു

ചി​റ​യി​ൻ​കീ​ഴ്: പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു​തെ​ങ്ങ്​ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ലു​വ​യ​സ്സു​കാ​രി​യെ ക​ടി​ച്ച നാ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തും നേ​ര​ത്തേ തെ​രു​വു​നാ​യി​ൽ​നി​ന്ന്​ പോ​റ​ലേ​റ്റ യു​വ​തി പേ​വി​ഷ​ബാ​ധ മൂ​ലം മ​രി​ച്ച​തും പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. അ​ഞ്ചു​തെ​ങ്ങ് വെ​റ്റ​റി​ന​റി സ​ർ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ തെ​രു​വു​നാ​യ്ക്ക​ൾ പേ​വി​ഷ​വാ​ഹ​ക​രാ​ണെ​ന്നാ​ണ് നി​ഗ​മ​നം. തീ​ര​ത്ത് വ​ലി​യ​തോ​തി​ൽ തെ​രു​വു​നാ​യ്​ ശ​ല്യ​വു​മു​ണ്ട്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലെ​ക്കും ഇ​ത് പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പെ​ൺ​കു​ട്ടി​യെ ക​ടി​ച്ച നാ​യ്​ ച​ത്ത വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ അ​ഞ്ചു​തെ​ങ്ങ് മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​നാ​യ ഡോ. ​ജ​സ്ന സ്ഥ​ല​ത്തെ​ത്തി നാ​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പാ​ലോ​ട് സ്റ്റേ​റ്റ് ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് അ​നി​മ​ൽ ഡി​സീ​സ​സി​ലേ​ക്ക്​ അ​യ​ച്ചു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ​ത​ന്നെ നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ വി. ​ലൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു​തെ​ങ്ങ് വെ​റ്റ​റി​ന​റി സ​ർ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കി. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​പി.​വി. അ​രു​ണോ​ദ​യ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വാ​ർ​ഡി​ലെ 56 തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കാ​യി പ്ര​തി​രോ​ധ കു​ത്തി​െ​വ​പ്പ്​ ക്യാ​മ്പു​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fearcoastrabies
News Summary - Anchuteng coast in fear of rabies
Next Story