Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ ആനന്ദബോസെത്തി; ആനന്ദക്കണ്ണീരുമായി വീട്ടുജോലിക്കാരി

text_fields
bookmark_border
Anandaboss, Governor of West Bengal
cancel

തി​രു​വ​ന​ന്ത​പു​രം: ദീ​ർ​ഘ​കാ​ലം ത​ന്‍റെ വീ​ട്ടി​ൽ സ​ഹാ​യി​യാ​യി​രു​ന്ന അം​ബി​കാ​ദേ​വി​യെ കാ​ണാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ.​സി.​വി. ആ​ന​ന്ദ​ബോ​സ് അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്റെ വീ​ട്ടി​ൽ തോ​ക്കു​ധാ​രി​ക​ളാ​യ പൊ​ലീ​സു​കാ​ർ എ​ത്തി​യ​പ്പോ​ൾ അം​ബി​കാ​ദേ​വി അ​മ്പ​ര​ന്നു. സി.​വി. ആ​ന​ന്ദ ബോ​സ് തി​രു​വ​ന​ന്ത​പു​ര​ത്തു വ​രു​മ്പോ​ൾ അ​വി​ടെ ചെ​ന്ന് കാ​ണ​ണം എ​ന്ന് ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ ത​ന്റെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ അ​വ​ർ​ക്ക് ക​ര​ച്ചി​ൽ അ​ട​ക്കാ​നാ​യി​ല്ല. ഭാ​ര്യാ​സ​മേ​ത​നാ​യി വീ​ട്ടി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ അ​വ​രെ ആ​ശ്വ​സി​പ്പി​ച്ചു.

അം​ബി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ‘പ​റ​യാ​തി​നി വ​യ്യ’ എ​ന്ന ആ​ത്മ​ക​ഥ​യി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. ആ​ന​ന്ദ​ബോ​സ്​ കൊ​ല്ലം ക​ല​ക്ട​ർ ആ​യി​രു​ന്ന കാ​ലം മു​ത​ൽ വീ​ട്ടി​ലെ സ​ഹാ​യി​യാ​ണ്​ അം​ബി​കാ​ദേ​വി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​മ്പും ആ​ന​ന്ദ ബോ​സ് അ​തി​ഥി​ക​ളു​മാ​യി വീ​ട്ടി​ൽ വ​ന്നി​ട്ടു​ണ്ട്. മ​ക​ൾ ന​ന്ദി​താ ബോ​സ് ജ​ർ​മ​നി​യി​ൽ അ​ർ​ബു​ദ ബാ​ധി​ത​യാ​യി കി​ട​ക്കു​മ്പോ​ൾ പ​രി​ച​രി​ക്കാ​ൻ ആ​ന​ന്ദ ബോ​സ് അ​യ​ച്ച​ത് അം​ബി​യെ​യാ​ണ്. ഇ​വ​ർ ഇ​പ്പോ​ൾ തൊ​ഴി​ൽ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മേ​ൽ​നോ​ട്ട​ക്കാ​രി​യാ​ണ്.

പി​ന്നീ​ട്​ ആ​ന​ന്ദ ബോ​സ് നേ​രെ പോ​യ​ത് ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ്. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം അ​വ​രു​മാ​യി പ​ങ്കി​ട്ടു. ഒ​രു​മി​ച്ച് ചാ​യ കു​ടി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ കേ​ട്ടു. അ​വ​രു​ടെ ജ​ൻ ധ​ൻ അ​ക്കൗ​ണ്ടി​ലേ​ക്ക് 1000 രൂ​പ വീ​തം നി​ക്ഷേ​പി​ച്ചു. ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത രാ​ജ്ഭ​വ​നി​ൽ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ച വി​വ​രം അ​റി​യി​ച്ചു. പോ​ർ​ട്ട​ലി​ലേ​ക്ക് ആ​ര് ഇ-​മെ​യി​ൽ അ​യ​ച്ചാ​ലും സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സെ​ല്ലും രാ​ജ്ഭ​വ​നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnandabossGovernor of West Bengal
News Summary - Anandaboss came without warning; Housemaid with tears of joy
Next Story