കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ പിടിയിൽ
text_fieldsകുറ്റിച്ചൽ: ഓഡിറ്റോറിയം വളപ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മിഠായി നല്കി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
കുറ്റിച്ചല്‍ ആര്.കെ. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിന് രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികള്‍ ഓഡിറ്റോറിയ വളപ്പില്‍ കളിച്ചുകൊണ്ടിരിക്കെ ഇതരസംസ്ഥാനക്കാരനായ യുവാവ് മിഠായി നല്കി കൂട്ടികൊണ്ടുപോകാന് നടത്തിയ ശ്രമം വിവാഹത്തിനെത്തിയ യുവാക്കള്‍ കണ്ടു.
തുടര്‍ന്ന് ഇവര്‍ നടത്തിയ നീരീക്ഷണത്തിൽ കുട്ടികളുടെ ബന്ധുക്കളാരും പുറത്തില്ലെന്നും മറ്റാരോ ആണെന്നും തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരേയും വിവാഹത്തിനെത്തിയവരേയും കൂട്ടി ഇയാളെ പിടികൂടി. തുടര്‍ന്ന് വിവരം പൊലീസിനെ അറിച്ചു.
നെയ്യാര്‍ഡാം പൊലീസ് സ്ഥലത്തെത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാൾ യാതൊന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് ആരും രേഖാമൂലമുളള പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

