ധന്വന്തരി സെന്ററിലെ ആംബുലൻസുകൾ കട്ടപ്പുറത്ത്
text_fieldsതിരുവനന്തപുരം ധന്വന്തരി സെന്ററിന്റെ രണ്ട് ആംബുലൻസുകൾ പ്രവർത്തനരഹിതമായ നിലയിൽ
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ധന്വന്തരി സെന്ററിന്റെ രണ്ട് ആംബുലൻസുകൾ കട്ടപ്പുറത്ത്. ഈ രണ്ട വാഹനങ്ങളും രണ്ടുവർഷമായി ഉപയോഗിക്കാതെ നശിക്കുകയാണ്.സർക്കാർ ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലൻസുകളാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്. ധന്വന്തരി സെന്ററിന് മൊത്തം അഞ്ച് ആംബുലൻസുകളാണുണ്ടായിരുന്നത്.
ഒരെണ്ണം മെഡിക്കൽ കോളജ് കാമ്പസിൽ തുരുമ്പെടുത്ത് നശിച്ചു. രണ്ട് ആംബുലൻസുകൾ എവിടെയെന്ന് ആർക്കും അറിയില്ല. രോഗികളെയും മറ്റും ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നതിന് ആംബുലൻസുകൾ സെന്റർ വിട്ടുകൊടുത്തിരുന്നു.
കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന ആംബുലൻസ് സേവനം പുനഃസ്ഥാപിക്കണമെന്ന് ധന്വന്തരി സെൻറർ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റും മുൻ കൗൺസിലറുമായ ജി.എസ് ശ്രീകുമാറും സെക്രട്ടറി ആർ. ബിജുകുമാറും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതിയും നൽകി.