തിരുവനന്തപുരത്ത് പോരാട്ടത്തിനൊരുങ്ങി മുന്നണികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന ഭരണം കിട്ടുന്ന പക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ് തലസ്ഥാനത്തിെൻറ വിധിയെഴുത്ത് പൊതുവെ. നിലനിർത്താൻ ഇടതും തിരിച്ചുപിടിക്കാൻ യു.ഡി.എഫും കരുത്തുകാട്ടാൻ ബി.ജെ.പിയും സർവ അടവുകളും പുറത്തെടുത്ത് പോരാട്ടത്തിനൊരുങ്ങിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ചൂടാറുംമുേമ്പ വരുന്ന നിയമസഭ അങ്കം മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ സ്ഥാനാർഥി ചർച്ചകൾ ഉപശാലകളിൽ പൊടിപൊടിക്കുന്നു. വമ്പൻമാരുടെ മുതൽ പുതുമുഖങ്ങളുടെ പേരുകൾ വരെ അന്തരീക്ഷത്തിൽ. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഏറെ വൈകാതെ സ്ഥനാർഥികളെ അറിയാം. ലോക്സഭ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
തദ്ദേശ തെരഞ്ഞെടുപ്പിെൻറ തുടർച്ചയായി വമ്പൻ മുന്നേറ്റം ഇടതും പ്രവചിക്കുന്നു. കഴിഞ്ഞതവണ നേമം വഴി നിയമസഭയിൽ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് വലിയ മോഹങ്ങളാണിക്കുറി. സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ എല്ലാവരും കിണഞ്ഞുശ്രമിക്കുന്നു. 2016ൽ മാർച്ച് നാലിന് പ്രഖ്യാപനവും മാർച്ച് 22ന് വിജ്ഞാപനവും വന്നു. മേയ് 16നായിരുന്നു വോെട്ടടുപ്പ്. ഇക്കുറി അൽപം നേരത്തെ നടന്നേക്കുമെന്നാണ് സൂചനകൾ.
തലസ്ഥാന ജില്ലയിൽ 14 നിയമസഭ മണ്ഡലങ്ങളാണുള്ളത്; രണ്ട് ലോക്സഭ മണ്ഡലങ്ങളും. തദ്ദേശ സ്ഥാപനങ്ങൾ നോക്കിയാൽ കോർപറേഷന് പുറമെ നാല് മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 73 ഗ്രാമപഞ്ചായത്തുകൾ.
2016 നിയമസഭ തെരഞ്ഞെടുപ്പ് ഇടതിന് അനുകൂലമായിരുന്നു. ആകെയുള്ള 14ൽ ഒമ്പത് മണ്ഡലങ്ങൾ ഇടതിനൊപ്പം നിന്നു. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട്, കഴക്കൂട്ടം, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല. പുറമെ ഉപതെരഞ്ഞെടുപ്പിലൂടെ വട്ടിയൂർക്കാവും പിടിച്ച് പത്തിലെത്തി. തിരുവനന്തപുരം, അരുവിക്കര, കോവളം, വട്ടിയൂർക്കാവ് എന്നിവയിലേക്ക് ചുരുങ്ങിയ യു.ഡി.എഫിന് പിന്നീട് വട്ടിയൂർക്കാവും നഷ്ടപ്പെട്ടു. നേമം പിടിച്ച ബി.ജെ.പി നിയമസഭയിൽ അക്കൗണ്ട് തുറന്നു.
2011ൽ നേരേ തിരിച്ചായിരുന്നു കാര്യങ്ങൾ. അന്ന് യു.ഡി.എഫാണ് ഭരണം പിടിച്ചത്. യു.ഡി.എഫിന് അന്ന് ഒമ്പത് സീറ്റുകൾ, ഇടതിന് അഞ്ചും. ബി.ജെ.പിക്ക് സീറ്റൊന്നും കിട്ടിയില്ല.
നിയമസഭയിൽ നേട്ടമുണ്ടാക്കി വന്ന ഇടതിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. കുത്തക മണ്ഡലമായ ആറ്റിങ്ങൽ യു.ഡി.എഫ് പിടിച്ചു. തിരുവനന്തപുരം യു.ഡി.എഫ് നിലനിർത്തുകയും ചെയ്തു. അവിടെ ബി.ജെ.പി രണ്ടാമതെത്തിയപ്പോൾ ഇടത് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിയമസഭ പരിധി നോക്കിയാൽ നെടുമങ്ങാട് മാത്രമായിരുന്നു മേൽകൈ കിട്ടിയത്. നേമത്ത് മികവ് ബി.ജെ.പിക്ക് തന്നെയായിരുന്നു. മറ്റെല്ലാ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം.
ലോക്സഭയിലേറ്റ തിരിച്ചടി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി മറികടന്നു. തിരുവനന്തപുരം കോർപറേഷൻ വ്യക്തമായ ഭൂരിപക്ഷത്തിൽ നിലനിർത്തി. നെയ്യാറ്റിൻകര, വർക്കല, നെടുമങ്ങാട്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റികളും ഇടതിന് തന്നെ. ജില്ല പഞ്ചായത്തും ഭൂരിപക്ഷം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് തേരോട്ടം. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ നെയ്യാറ്റിൻകരയിൽ മാത്രമാണ് യു.ഡി.എഫ് മുന്നിൽ വന്നത്. നേമത്ത് എൻ.ഡി.എയും മറ്റ് മണ്ഡലങ്ങൾ ഇടതിനായിരുന്നു മേൽക്കെ.
27.69 ലക്ഷം വോട്ടർമാർ
ഏറ്റവും പുതിയ വോട്ടർപട്ടിക പ്രകാരം 2769272 പേർക്കാണ് വോട്ടവകാശം. സ്ത്രീകളാണ് േവാട്ടർമാരിൽ കൂടുതൽ,1453310. പുരുഷന്മാർ 1315905 പേർ. ട്രാൻസ്ജൻഡർ വോട്ടർമാർ 57. പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുള്ളതിനാൽ വോട്ടർമാരുടെ എണ്ണം ഇനിയും കൂടും. ജില്ലയിൽ 2271 പ്രവാസികൾക്കും വോട്ടവകാശമുണ്ട്. ഇതിൽ പുരുഷന്മാരാണ് കൂടുതൽ -1948. വനിതകൾ 323. കോവളത്താണ് വോട്ടർമാർ കൂടുതൽ. നെയ്യാറ്റിൻകരയിലാണ് കുറവ്.
മണ്ഡലങ്ങളിലെ വോട്ടർമാർ വനിത, പുരുഷൻമാർ, ട്രാൻസ്ജൻഡർ, ആകെ ക്രമത്തിൽ
വർക്കല: 85078 98778 0 183856
ആറ്റിങ്ങൽ (എസ്.സി): 90771 108263 2 199036
ചിറിയിൻകീഴ് (എസ്.സി): 89494. 106645 3, 196142
നെടുമങ്ങാട്: 96472 106775 2 203229
വാമനപുരം: 92265 104859 3, 197127
കഴക്കൂട്ടം: 90957 98974 1 189932
വട്ടിയൂർക്കാവ്: 97179 106598 7 203811
തിരുവനന്തപുരം: 97179 103079 23 200281
നേമം: 97106 103392 1 200505
അരുവിക്കര: 89800 100061 1 189862
പാറശാല: 103623 112072 0 215695
കാട്ടാക്കട: 91740 99755 4 191499
കോവളം: 105175 109825 2 215002
നെയ്യാറ്റിൻകര: 89039 94254 2 183295
പോളിങ് ഉയരുമോ
ഇക്കുറി പോളിങ് ഉയരുമോ?. കോവിഡ് പ്രതിസന്ധിക്കിടയിലും തീപാറുന്ന പോരാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ പോളിങ് ഉയരുമെന്നാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്. 2016ൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് കാട്ടാക്കടയിലായിരുന്നു,. 76.57 ശതമാനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിലാണ് പോളിങ് കൂടുതൽ - 77.27 ശതമാനം
പോളിങ് ശതമാനം 2016 നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് ക്രമത്തിൽ
വർക്കല 71.46 , 70.30
ആറ്റിങ്ങൽ 69.38 , 74.59
ചിറയിൻകീഴ് 70.09 , 73.86
നെടുമങ്ങാട് 73.94, 75.38
വാമനപുരം 71.46, 73.59
കഴക്കൂട്ടം 73.46, 73.19
വട്ടിയൂർക്കാട് 69.83, 69.34
തിരുവനന്തപുരം 65.19, 67.41
നേമം 74.11, 73.31
അരുവിക്കര 75.76, 75.97
പാറശാല 75.26, 76.91
കാട്ടാക്കട 76.57 , 75.58
കോവളം 74.01, 76.00
നെയ്യാറ്റിൻകര 74.99, 77.27
2016 നിയമസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഇങ്ങനെ
വർക്കല- അഡ്വ. വി. ജോയി
സി.പി.എം 2386 വോട്ട്
ആറ്റിങ്ങൽ- ബി. സത്യൻ
സി.പി.എം 40383
ചിറയിൻകീഴ്- വി. ശശി
സി.പി.െഎ 14322
നെടുമങ്ങാട് - സി. ദിവാകരൻ
സി.പി.െഎ - 3621
വാമനപുരം - ഡി.കെ. മുരളി
സി.പി.എം -9596
കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രൻ സി.പി.എം.- 7347,
വട്ടിയൂർക്കാവ് - കെ. മുരളീധരൻ കോൺഗ്രസ് - 7622
തിരുവനന്തപുരം -വി.എസ്. ശിവകുമാർ കോൺഗ്രസ്- 10905
നേമം -ഒ. രാജഗോപാൽ
ബി.ജെ.പി. 8671
അരുവിക്കര- കെ.എസ്. ശബരീനാഥൻ കോൺഗ്രസ് -21314
പാറശാല -സി.കെ. ഹരീന്ദ്രൻ
സി.പി.എം18566
കാട്ടാക്കട -െഎ.ബി. സതീഷ്
സി.പി.എം 849
എൻ. ശക്തൻ രണ്ടാമത്.
കോവളം എം. വിൻസെൻറ്
കോൺഗ്രസ് - 2615
ജമീല പ്രകാശനം രണ്ടാമത്.
െനയ്യാറ്റിൻകര- കെ. അൻസലൻ 9543 (ആർ. ശെൽവരാജ്)
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് (കെ. മുരളീധരൻ രാജിെവച്ച ഒഴിവിൽ)
അഡ്വ. വി.എസ്. പ്രശാന്ത്
സി.പി.എം 14465
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

