ശംഖുംമുഖം: ഇടക്കിടെ ആകാശപാതയിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം വ്യോമവീഥികളില് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പഴക്കം ചെന്ന വിമാനങ്ങള്‍ പറപ്പിക്കുന്നത് കൂടുതല്‍ അപകടകരമാണെന്ന് പൈലറ്റുമാര്‍ നേരത്തേതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പറക്കുന്ന എയര്‍ഇന്ത്യ വിമാനങ്ങൾ അധികവും കാലപ്പഴക്കം ചെന്നവയാണ്. ആകാശപാതയിലുണ്ടാകുന്ന കാലവസ്ഥാ വ്യതിയാനത്തിെൻറ പശ്ചാത്തലത്തില്‍ അന്തരീക്ഷ വിക്ഷോഭങ്ങളില്‍ വിമാനങ്ങള്‍ െപടുന്നത് വിമാനത്തിനൊപ്പം യാത്രക്കാരുടെയും സുരക്ഷിത്വത്തെ ഏറെ ബാധിക്കുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്തിനുള്ളില്‍ സീറ്റ്ബല്‍റ്റ് ധരിക്കാതെയിരിക്കുന്ന യാത്രക്കാര്‍ പെെട്ടന്ന് സീറ്റുകളില്‍നിന്ന് താഴേക്ക് തെറിച്ചുവീഴും.
അന്തരീക്ഷ വിക്ഷോഭങ്ങള്‍ വൈമാനികര്‍ക്ക് മുൻകൂട്ടി തിരിച്ചറിയാൻ കഴിയാറില്ല. ഇതുകാരണം പലപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ യാത്രക്കാര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍പോലും വൈമാനികര്‍ക്ക് കഴിയാതെവരുന്നു.
റഡാറുകള്‍ക്കോ ഉപഗ്രഹനിരീക്ഷണ സംവിധാനങ്ങള്‍ക്കോ അന്തരീക്ഷ വിക്ഷോഭങ്ങളെപറ്റിയുള്ള സൂചനകള്‍ മുൻകൂട്ടി നല്‍കാനും കഴിയാറില്ല.
ആകാശത്തിലെ വിക്ഷുബ്ധ മേഖലകളില്പെട്ട് ഇടക്കിടെ വൈമാനികര്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടാറുണ്ടെങ്കിലും അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ ആകാശപാതയില്‍ കൂടിക്കൂടി വരികയാണെന്നാണ് പൈലറ്റുമാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
വൈമാനികര്‍ ഇതിനെ എയര്‍പോക്കറ്റ് എന്നാണ് വിളിക്കുന്നത്. വിമാനങ്ങള്‍ 36,000 അടി ഉയരത്തിലാണ് പറക്കുന്നത്. ചില ഘട്ടങ്ങളില്‍മാത്രം 46,000 അടിവരെ പറക്കുന്നു.
ഇത്തരം സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ വായു കിട്ടാതെവരുന്നതോടെ വിമാനങ്ങള്‍ അയ്യായിരം അടി താഴേക്ക് ഒറ്റയടിക്ക് വരേണ്ടിവരുന്നു.
ഇത്തരം സാഹചര്യത്തില്‍ പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് വൈമാനികര്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.