Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവോട്ടുയന്ത്രത്തിൽ...

വോട്ടുയന്ത്രത്തിൽ പേരും ചിഹ്നവും ക്രമീകരിക്കൽ ഇന്ന്​

text_fields
bookmark_border
വോട്ടുയന്ത്രത്തിൽ പേരും ചിഹ്നവും ക്രമീകരിക്കൽ ഇന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വോ​ട്ടു​യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ക്ര​മീ​ക​രി​ക്കു​ന്ന 'കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റി​ങ്' ഇ​ന്ന്​ ന​ട​ക്കും.

വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫി​സു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണി​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ - ബ്ലോ​ക്ക് - ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് മൂ​ന്ന്​ ബാ​ല​റ്റ് യൂ​നി​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പി​ങ്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​ളം നീ​ല​യും നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ളാ​ണ്​ പ​തി​ക്കു​ന്ന​ത്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 15ൽ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​ത് ഒ​രു ബാ​ല​റ്റ് യൂ​നി​റ്റ് കൂ​ടി ഉ​പ​യോ​ഗി​ക്കും. കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റി​ങ്ങി​നു​ശേ​ഷം കു​റ​ച്ച്​ മെ​ഷീ​നു​ക​ളി​ൽ മോ​ക് പോ​ൾ ചെ​യ്യും. ഇ​തി​െൻറ ഫ​ലം സ്ഥാ​നാ​ർ​ഥി​ക​ളെ കാ​ണി​ച്ച്​ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പി​ങ്ക് പേ​പ്പ​ർ സീ​ൽ ചു​റ്റും. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​കും ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. പ​ര​മാ​വ​ധി 30 പേ​രെ​യേ ഹാ​ളി​ൽ അ​നു​വ​ദി​ക്കൂ. കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റി​ങ് പൂ​ർ​ത്തി​യാ​ക്കി വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സ്‌​ട്രോ​ങ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും. ഇ​വി​ടെ​നി​ന്നാ​കും പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ക. ഡി​സം​ബ​ർ ഏ​ഴി​നാ​ണ് ജി​ല്ല​യി​ൽ ഇ.​വി.​എ​മ്മു​ക​ളു​ടെ​യും പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 51 മു​ത​ൽ 75 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റി​ങ് ഇ​ന്ന്​ രാ​വി​ലെ ഏ​ഴു​മു​ത​ൽ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​യി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting machineEVMSymbolsPanchayat election 2020
Next Story