Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന സര്‍ക്കാറുമായി...

സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഒപ്പിടാതെ വിമാനത്താവളം നടത്തിപ്പ്​ അദാനിക്ക്​ തിരിച്ചടിയാകും

text_fields
bookmark_border
സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഒപ്പിടാതെ വിമാനത്താവളം നടത്തിപ്പ്​ അദാനിക്ക്​ തിരിച്ചടിയാകും
cancel

ശം​ഖും​മു​ഖം: സം​സ്ഥാ​ന സ​ര്‍ക്കാ​റു​മാ​യി സ്​​റ്റേ​റ്റ് സ​പോ​ര്‍ട്ടി​ങ് ക​രാ​റി​ല്‍ ഒ​പ്പി​ടാ​തെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​ദാ​നി ഗ്രൂ​പ്പി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​​പ്പെ​ടു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ എ​തി​ര്‍പ്പ് മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ പി​ന്തു​ണ​യി​ല്ലാ​തെ വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ത്താ​ല്‍ വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ല്‍ ഭൂ​മി​യോ മ​റ്റ്​ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ളു​മാ​യി അ​ദാ​നി​ക്ക് മു​ന്നോ​ട്ട് പോ​കേ​ണ്ടി വ​രും. കൂ​ടു​ത​ല്‍ വി​ദേ​ശ സ​ര്‍വി​സു​ക​ള്‍ ഇ​റ​ങ്ങ​ണ​മെ​ങ്കി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്.

രാ​ജ്യ​ത്ത് സ്വ​കാ​ര്യ​വ​ത്ക​രി​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​ര​സ്യ​ത്തി​ലൂ​ടെ​യും റി​യ​ല്‍ എ​സ്​​റ്റേ​റ്റ് വി​ക​സ​ന​ത്തി​ലൂ​ടെ​യു​മാ​ണ് ന​ട​ത്തി​പ്പു​കാ​ര്‍ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ സ്​​റ്റേ​റ്റ് സ​പ്പോ​ര്‍ട്ട് ക​രാ​റി​ല്‍ ഒ​പ്പു​െ​വ​ക്കാ​തെ​യാ​ണ് അ​ദാ​നി​ക്ക് കേ​ന്ദ്രം സെ​ക്യൂ​രി​റ്റി ക്ലി​യ​റ​ന്‍സ് ന​ല്‍കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ​രി​പാ​ല​നം, വി​ക​സ​നം, ഭൂ​മി എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍കി​യി​ട്ടു​ള്ള​ത്.

എ​യ​ര്‍പോ​ര്‍ട്ടു​ക​ള്‍ക്ക് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​െ​റ്റ​ടു​ത്ത് സി​വി​ല്‍ ഏ​വി​യേ​ഷ​ന് കൊ​ടു​ക്കു​ന്ന​ത് അ​ത​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളാ​ണ്. ഇ​തി​ലൂ​ടെ​യാ​ണ് വൈ​ദ്യു​തി, കു​ടി​വെ​ള്ളം, റോ​ഡ്​ ക​ണ​ക്ടി​വി​റ്റി അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ള്ള സു​ര​ക്ഷ എ​ന്നി​വ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​ത്. അ​ദാ​നി ഗ്രൂ​പ് ക​രാ​ര്‍ ഒ​പ്പി​ടാ​തെ വ​ന്ന​തോ​ടെ നി​ര​വ​ധി ക​ട​മ്പ​ക​ള്‍ ക​ട​ക്കേ​ണ്ട​താ​യി വ​രും. ആ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് കാ​ര​ണം സു​ര​ക്ഷാ ഏ​ജ​ന്‍സി​യു​ടെ താ​ൽ​ക്കാ​ലി​ക ലൈ​സ​ന്‍സി​ലാ​ണ് വി​മാ​ന​ത്താ​വ​ളം ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​ത​ന്നെ.

ചാ​ക്ക ഭാ​ഗ​ത്തു​നി​ന്ന്​ 13 ഏ​ക്ക​ര്‍ സ്ഥ​ലം അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ത്താ​ലേ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​പ്ര​കാ​ര​മു​ള്ള ബേ​സി​ക്​ സ്ട്രി​പ് സ​ജ്ജ​മാ​ക്കാ​ന്‍ ക​ഴി​യൂ. എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വ​ള്ള​ക്ക​ട​വ്-​വ​യ്യാ​മൂ​ല ഭാ​ഗ​ത്ത് 18 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക് ന​ല്‍കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

ഇ​തോ​ടെ സ്ഥ​ല​മെ​ടു​പ്പി​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​ര്‍ത്തി​െ​വ​ച്ചു. കൂ​ടു​ത​ല്‍ സ്ഥ​ല​മേ​റ്റ​ടു​ത്ത് കൂ​ടു​ത​ല്‍ വി​ക​സ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യാ​ല്‍ മാ​ത്ര​മേ വി​ദേ​ശ എ​യ​ര്‍ലൈ​നു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​ന്‍ അ​ദാ​നി​ക്ക് ക​ഴി​യൂ. പാ​ട്ട​ക്ക​രാ​ര്‍ പ്ര​കാ​രം 75 കോ​ടി​യി​ലേ​റെ അ​ദാ​നി പ്ര​തി​വ​ര്‍ഷം ന​ല്‍കേ​ണ്ടി​വ​രും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum airportstate governmentAdani
News Summary - Adani will face a setback by running the airport without signing an agreement with the state government
Next Story