Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതുറമുഖ നിർമാണം വേഗം...

തുറമുഖ നിർമാണം വേഗം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്

text_fields
bookmark_border
തുറമുഖ നിർമാണം വേഗം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്
cancel

തി​രു​വ​ന​ന്ത​പു​രം: സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ന​ഷ്ട​പ്പെ​ട്ട സ​മ​യം നി​ക​ത്താ​ൻ ഇ​ര​ട്ടി വേ​ഗ​ത്തി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി അ​ദാ​നി ഗ്രൂ​പ്. പു​ലി​മു​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. അ​തി​നാ​യി ക​ട​ലി​ലേ​ക്ക് പ്ര​തി​ദി​നം നി​ക്ഷേ​പി​ക്കു​ന്ന ക​ല്ല് 30,000 ട​ൺ ആ​യി ഉ​യ​ർ​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ന് മു​മ്പ് 12,000 ട​ൺ മു​ത​ൽ 15,000 ട​ൺ ക​ല്ല് വ​രെ​യാ​ണ് പ്ര​തി​ദി​നം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച 20 ലോ​ഡ്​ നി​ർ​മാ​ണ സാ​മ​ഗ്രി പ​ദ്ധ​തി സ്ഥ​ല​ത്ത്​ എ​ത്തി​ച്ചു. കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ബാ​ർ​ജു​ക​ൾ വി​ഴി​ഞ്ഞ​ത്തേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​ക്കാ​യി 2.9 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണു​ പു​ലി​മു​ട്ട് വേ​ണ്ട​ത്. ഇ​തി​ൽ 1.4 കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണം മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബെ​ർ​ത്ത് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള പൈ​ലി​ങ്​ പൂ​ർ​ത്തി​യാ​യി. ആ​കെ വേ​ണ്ട 1.7 കി.​മീ അ​പ്രോ​ച്ച് റോ​ഡി​ൽ 600 മീ​റ്റ​ർ മാ​ത്ര​മാ​ണ് നി​ർ​മി​ച്ച​ത്.

ക​ട​ൽ നി​ക​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ 60 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ടു​ത്ത ഓ​ണ​ക്കാ​ല​ത്ത്​ വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​പ്പി​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. അ​തി​ന​നു​സ​രി​ച്ചാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം വ​ർ​ധി​പ്പി​ച്ച​ത്. 113 ദി​വ​സ​ത്തെ സ​മ​രം തു​റ​മു​ഖ നി​ർ​മാ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്നാ​ണു സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ല​ത്തീ​ൻ സ​ഭ സ​മ​രം പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന്​ മു​ല്ലൂ​ർ തു​റ​മു​ഖ ക​വാ​ട​ത്തി​ലെ സ​മ​ര​പ്പ​ന്ത​ൽ സ​മ​ര​സ​മി​തി പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ​യാ​ണ്​ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി ലോ​റി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത 168 കേ​സു​ക​ളി​ൽ ഉ​ട​ൻ അ​റ​സ്റ്റും ന​ട​പ​ടി​ക​ളു​മു​ണ്ടാ​യേ​ക്കി​ല്ല. സ​മ​രം മൂ​ല​മു​ണ്ടാ​യ 226 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം അ​തി​രൂ​പ​ത​യി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്മാ​റി​യേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്.

തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി​യും സ​ർ​ക്കാ​റി​ന്​ നീ​ട്ടി ന​ൽ​കേ​ണ്ടി​വ​രും. കാ​ല​പ​രി​ധി തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പി​ൽ​നി​ന്ന്​ ആ​ർ​ബി​ട്രേ​ഷ​ൻ ഇ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നു​ള്ള ശ്ര​മ​വും സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചേ​ക്കാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adani Group to complete port construction faster
Next Story