Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റി​െവക്കല്‍ ശസ്ത്രക്രിയക്ക്​ ആക്​ഷന്‍ പ്ലാന്‍

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റി​െവക്കല്‍ ശസ്ത്രക്രിയക്ക്​ ആക്​ഷന്‍ പ്ലാന്‍
cancel

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ര​ള്‍ മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ക്കാ​ന്‍ ആ​ക്​​ഷ​ന്‍ പ്ലാ​ന്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍ദേ​ശം ന​ല്‍കി. ആ​ക്​​ഷ​ന്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണം. ക​ര​ള്‍ മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കാ​യി പ്ര​ത്യേ​ക​മാ​യി ട്രാ​ന്‍സ്​​പ്ലാ​ന്റ് യൂ​നി​റ്റ് സ​ജ്ജ​മാ​ക്ക​ണം. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

അ​വ​യ​വം മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ് വ​രു​ന്ന​താ​ണ് ക​ര​ള്‍ മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ല​വി​ല്‍ ഒ​രി​ട​ത്തും ക​ര​ള്‍ മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്നി​ല്ല എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഈ ​സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട​ത്.

കോ​ട്ട​യം സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ര​ള്‍മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ന്നി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ര​ള്‍മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ക​ര​ള്‍ മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ്, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ ബീ​വി, ജോ. ​ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സാ​റ വ​ര്‍ഗീ​സ്, ഗ്യാ​സ്‌​ട്രോ എ​ന്‍ട്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കൃ​ഷ്ണ​ദാ​സ്, സ​ര്‍ജി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​മേ​ഷ് രാ​ജ​ന്‍, അ​ന​േ​സ്ത​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലി​ന​റ്റ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Action PlanThiruvananthapuram Medical Collegeliver transplant surgery
News Summary - Action plan for liver transplant surgery at Thiruvananthapuram Medical College
Next Story