സ്ഥാപന ഉടമയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ
text_fieldsവിഷ്ണുമൂർത്തി
തിരുവനന്തപുരം: ഉച്ചക്കടയിലെ സ്വർണപ്പണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ച് റോഡിൽ തള്ളിയിട്ട ശേഷം ബാഗിലുണ്ടായിരുന്ന 20 പവൻ സ്വർണവും ഒന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് ആറ്റുകാൽ പുത്തൻകോട്ട ദേവിനഗറിൽ മകയിരം വീട്ടിൽ അപ്പു എന്ന വിഷ്ണുമൂർത്തി (24) നെയാണ് വിഴിഞ്ഞം പൊലീസ് ചെയ്തത്.
കഴിഞ്ഞവർഷം ജൂലൈ 29ന് രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുകൃത ഫൈനാൻസ് ഉടമ കോട്ടുകാൽ സ്വദേശി പത്മകുമാറിന്റെ ആഭരണവും പണവുമടങ്ങിയ ബാഗാണ് വിഷ്ണുമൂർത്തി ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാളെ പുത്തൻകോട്ട ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
ഫോർട്ട് എ.സി.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ വിനോദ്, സി.പി.ഒമാരായ അഭിലാഷ് സെബാസ്റ്റ്യൻ, സതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

