ക്രിമിനല്‍ കേസുകളിലെ പ്രതി വിദേശ മദ്യവുമായി പിടിയില്‍
text_fieldsശ്രീജിത്ത്
വലിയതുറ: നിരവധി ക്രിമിനല്‍-അബ്കാരി കേസിലെ പ്രതിയെ ഇന്ത്യന്‍ നിർമിത വിദേശമദ്യവുമായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വഡ് പിടികൂടി. വെട്ടുകാട് ബാലനഗര്‍ സ്വദേശി സൂര്യ എന്ന ശ്രീജിത്തിനെയാണ് പിടികൂടിയത്.
തുടര്‍ച്ചയായി ഡ്രൈ ഡേ ദിവസങ്ങളായതിനാല്‍ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ ശംഖുംമുഖം, കൊച്ചുവേളി, വെട്ടുകാട് പരിസരത്ത് രഹസ്യനിരീക്ഷണം നടത്തവേയാണ് നിരവധി ക്രിമിനല്‍ കേസുകളിലും മുന്‍കാല സ്ക്വാഡ് ഓഫിസിലെ അബ്കാരി കേസിലും പ്രതിയായ ശ്രീജിത്തിനെ കൊച്ചുവേളി ടൈറ്റാനിയം ഭാഗത്തുനിന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടികൂടിയത്.
എക്സൈസ് സംഘം പിടികൂടുമ്പാള് ശ്രീജിത്ത് സ്കൂട്ടറില്‍ കറങ്ങി മദ്യവിൽപന നടത്തുകയായിരുന്നു. സ്കൂട്ടറില്‍നിന്ന് വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മദ്യം വിറ്റ വകയിലെ 2,100 രൂപയും കണ്ടെടുത്തു. ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍മാരയ ലോറന്‍സ് പി, രാജേഷ് കുമാര്‍ ആര്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അക്ഷയ്, സുരേഷ്, പ്രബോധ്, വിനേഷ് കൃഷ്ണന്, ആരോമല്‍ രാജന്, എക്സൈസ് ഡ്രൈവര്‍ ആന്റോ എന്നിവരും പങ്കെടുത്തു.

