വധശ്രമക്കേസിലെ പ്രതികൾ പിടിയിൽ
text_fieldsതിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കഴക്കൂട്ടം നെഹ്റു ജങ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ സാജൻ, വിഴിഞ്ഞം സ്വദേശികളായ ബെന്നി, മെർലി എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
ജനുവരി 30ന് ആണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആകമിച്ചത്. ഫോണിൽ വിളിച്ച് വിഴിഞ്ഞം ഫിഷ് ലാൻഡ് പാർക്കിങ് ഏരിയയിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ യുവാവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

