പരോളിലായിരുന്ന കൊലക്കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍
text_fieldsനേമം: പരോളിലായിരുന്ന കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല മൂങ്ങോട് എന്‍.എസ് ഭവനില്‍ ഷിജു (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് സംഭവം. വിളപ്പില്‍ശാലയിലെ പാറമടയ്ക്കു സമീപത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണി കൊലക്കേസുമായി ബന്ധപ്പെട്ട് 12 വര്‍ഷമായി ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു.
ഷിജു ഉള്‍പ്പെട്ട സംഘവും അയല്‍വാസിയായ തങ്കമണി എന്ന യുവാവും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തങ്കമണി മരിച്ചിരുന്നു. 2003ലായിരുന്നു സംഭവം. കേസിലെ ഒമ്പതാം പ്രതിയാണ്. ഒക്ടോബറിലാണ് പരോള്‍ നേടി വീട്ടിലെത്തിയത്. 2021 ജനുവരി ഒന്നിന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തിരികെ പോകാനിരിക്കെയാണ് മരണം. അവിവാഹിതനായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

