കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം: സഹായികളും അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
തിരുവനന്തപുരം: വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രണ്ടുപേർ അറസ്റ്റിൽ.
കൊയിത്തൂർകോണം കബറഡി നഗർ മൺസിൽ റമീസ് (22), കൊയിത്തൂർകോണം കബറഡി നഗർ എ.ജെ ഹൗസിൽ അജ്മൽ (22) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. തുടർന്ന് ദേഹപരിശോധന നടത്താൻ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മ്യൂസിയം എസ്.ഐ രജീഷിനെ ആക്രമിച്ചശേഷം കൈവിലങ്ങോടെ റോഡിലൂടെ രക്ഷപ്പെട്ടത്.
പാറ്റൂർ ഭാഗത്തേക്ക് ഓടിപ്പോയ സെയ്ദ് ഓട്ടോയിൽ മെഡിക്കൽ കോളജിലേക്കു പോയി. അവിടെ ഇറങ്ങി മറ്റൊരു ഓട്ടോയിൽ കയറി കഴക്കൂട്ടത്തേക്കു കടന്നു. കൈയിലുണ്ടായിരുന്ന ഷർട്ടുകൊണ്ട് വിലങ്ങ് മറച്ചിരുന്നു. കൈക്ക് പരിക്കേറ്റതാണെന്നാണ് ഓട്ടോഡ്രൈവർമാരോട് പറഞ്ഞത്. തുടർന്ന് സുഹൃത്തുക്കളായ അജ്മലിന്റെയും റമീസിന്റെയും സഹായത്തോടെ മംഗലപുരം കാരമൂട്ടിലെ കളിമൺഖനനപ്രദേശത്തെ ഒഴിഞ്ഞ കുന്നിൻമുകളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് ഇയാൾ അറസ്റ്റിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

