Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോ​ട്ട​ൽ...

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കൊലപ്പെടുത്താൻ​ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കൊലപ്പെടുത്താൻ​ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ അ​മ​രി​വി​ള ജ​ങ്​​ഷ​ന് സ​മീ​പം ഹോ​ട്ട​ൽ അ​ടി​ച്ചു​ത​ക​ർ​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വെ​ങ്ങാ​നൂ​ർ കെ.​എ​സ് റോ​ഡി​ൽ പ​ന​നി​ന്ന​വി​ള വീ​ട്ടി​ൽ സൂ​ര​ജി​നെ​യാ​ണ് (19) വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വെ​ങ്ങാ​നൂ​ർ ജ​ങ്​​ഷ​ന് സ​മീ​പം മോ​ഹ​ൻ​കു​മാ​ർ ന​ട​ത്തി വ​ന്നി​രു​ന്ന ഹോ​ട്ട​ലി​െൻറ അ​ടു​ക്ക​ള ഭാ​ഗ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച​റു​ക​ളും അ​ടി​ച്ച് ന​ശി​പ്പി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​ശേ​ഷം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന പ്ര​തി​ക​ൾ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളു​മാ​ണ്.

ഹോ​ട്ട​ലി​ൽ നി​ന്നും വാ​ങ്ങി​യ ക​റി​ക്ക്​ രു​ചി കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം​പ്ര​തി​യാ​യ സൂ​ര​ജി​നെ വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ പ്ര​വീ​ൺ കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ സ​ജി എ​സ്.​എ​സ്, തി​ങ്ക​ൾ ഗോ​പ​കു​മാ​ർ, എ​സ്.​സി.​പി.​ഒ സ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptaccused caught
News Summary - accused caught in the case of attempt to kill hotel staff
Next Story