കെ.എസ്.ആര്.ടി.സി ബസിടിച്ച് കോണ്‍ക്രീറ്റ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് ഒരാള്‍ മരിച്ചു
text_fieldsസോമന് നായര്‍
ആര്യനാട്: കെ.എസ്.ആര്.ടി.സി ബസിടിച്ച് കോണ്‍ക്രീറ്റ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന് ഒരാള്‍ മരിച്ചു; ബസ് കാത്തിരുന്ന അഞ്ച് വിദ്യാർഥികള്‍ക്ക് പരിക്ക്. ഈഞ്ചപ്പുരി ചെറുമഞ്ചല്‍ ചിത്തിരയില്‍ സോമന്‍നായര്‍ (65) ആണ് മരിച്ചത്. ആര്യനാട് ഈഞ്ചപ്പുരി ചെറുമഞ്ചലില്‍ ബുധനാഴ്ച രാവിലെ ഒമ്പേതാടെയാണ് അപകടം. കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന ചെറുമഞ്ചല്‍ സ്വദേശി സോമന്‍നായര്‍ (65), ചെറുമഞ്ചല്‍ സ്വദേശികളായ നന്ദന (18), മിഥുന് (13), വിദ്യ (13), വൃന്ദ (15), വൈശാഖ് (14) എന്നിവരാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുമഞ്ചല്‍ വഴി ആര്യനാട് ഭാഗത്തേക്കുപോയ കെ.എസ്.ആര്.ടി.സി ബസാണ് അപകടത്തിനിടയാക്കിയത്. കാത്തിരിപ്പുകേന്ദ്രത്തിെൻറ കോണ്‍ക്രീറ്റ് മേല്‍കൂര അപകടത്തില്‍ പരിക്കേറ്റവരുടെമേല് പതിക്കുകയായിരുന്നു. സ്ലാബിനുള്ളില്‍ അകപ്പെട്ടവരെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ചെറുമഞ്ചലിലുള്ള കോണ്‍ക്രീറ്റ് കാത്തിരിപ്പുകേന്ദ്രം അപകടഭീഷണിയിലാണെന്ന് കാട്ടി നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതേവരെ നീക്കം ചെയ്യാനോ ബലപ്പെടുത്താനോ അധികൃതരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നീണ്ടുനില്‍ക്കുന്ന മഴകാരണം കോണ്‍ക്രീറ്റ് മേല്‍ക്കൂര കുതിര്‍ന്ന് നിലം പൊത്താവുന്ന തരത്തിലായിരുന്നു. സോമൻ നായരുടെ ഭാര്യ: തങ്കമണി. മക്കൾ: അരുൺ, അഭിലാഷ്, അജീഷ്. മരുമക്കൾ: ആതിര, ആര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

