ശ്രീമൂലനഗരം: ഇരുവൃക്കയും തകരാറിലായ നിർധന യുവാവ് ചികിത്സ സഹായം തേടുന്നു. ശ്രീമൂലനഗരം പഞ്ചായത്ത് 12ാം വാർഡിൽ വെള്ളാരപ്പിള്ളി പ്രദേശത്ത് താമസിക്കുന്ന മൂലേത്ത് കൃഷ്ണെൻറ മകൻ എം.കെ. രതീഷ് കുമാറാണ് (38) സഹായം തേടുന്നത്. വീടിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നുവെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നിർത്തേണ്ടി വന്നു. ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോകുന്നത്.
വൃക്ക മാറ്റിവെക്കാനും ആശുപത്രി ചെലവുകൾക്കുമായി 35 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ കൺവീനറായും വാർഡ് മെംബർ ഷിജിത സന്തോഷ് ചെയർമാനുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിെൻറ കാഞ്ഞൂർ ശാഖയിൽ ജോയന്‍റ് അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 10500100239471 ഐ.എഫ്.എസ്.സി കോഡ്: FDRL0001050. ഗൂഗ്ൾ പേ നമ്പർ: 7907095410.