Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫേ​സ്ബു​ക്കി​ലൂ​ടെ...

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ കാ​ണാൻ പോയ യുവാവിനെ മര്‍ദിച്ച് പണം തട്ടി; ഒരാള്‍ അറസ്​റ്റില്‍

text_fields
bookmark_border
Mob Lynching
cancel

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദി​ക്കു​ക​യും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ക​യും ചെ​യ്​​ത കേ​സി​ല്‍ ഒ​രാ​ളെ ഫോ​ര്‍ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഐ​രാ​ണി​മു​ട്ടം ചി​റ​പ്പാ​ലം സ്വ​ദേ​ശി സ​ച്ചു എ​ന്ന സ​ച്ചി​നാ​ണ്​ (23) പി​ടി​യി​ലാ​യ​ത്. മ​റ്റ് പ്ര​തി​ക​ള്‍ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ഹ​ണി​ട്രാ​പ്പി​ല്‍ യു​വാ​വി​നെ പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ സം​ശ​യ​മു​ണ്ട്.

സം​ഭ​വ​ത്തെ​പ്പ​റ്റി ​െപാ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ കാ​ണാ​നാ​ണ് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​റ്റു​കാ​ല്‍ പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​ത്. ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ്​ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​മാ​യി യു​വാ​വ് നി​ര​ന്ത​രം ചാ​റ്റ്​ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. കാ​റി​ല്‍ ആ​റ്റു​കാ​ലെ​ത്തി​യ യു​വാ​വി​നെ സ​ച്ചി​ന്‍ അ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ​സം​ഘം മ​ര്‍ദി​ക്കു​ക​യും ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ കോ​ള​ജി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലെ​ത്തി​ച്ച് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ര്‍ണ മോ​തി​ര​വും 16,000 രൂ​പ​യും വാ​ഹ​ന​ത്തി​െൻറ രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ​പ്പ​റ്റി പ​രാ​തി​പ്പെ​ട്ടാ​ല്‍ ചാ​റ്റ് പു​റ​ത്തു​വി​ടു​മെ​ന്ന്​ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി. വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​യാ​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്.

ഫോ​ര്‍ട്ട് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ര്‍ എ​സ്. ഷാ​ജി​യു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ഫോ​ര്‍ട്ട് സി.​ഐ ജെ. ​രാ​കേ​ഷ്, എ​സ്.​ഐ​മാ​രാ​യ സ​ജു എ​ബ്ര​ഹാം, ദി​നേ​ശ്, സി.​പി.​ഒ​മാ​രാ​യ സാ​ബു, പ്ര​ബ​ല്‍, വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honeytrapbeaten
News Summary - A young man who went to see a girl he knew through Facebook was beaten up and robbed of money; One arrested
Next Story