കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ
text_fieldsഇഷാന്
നിഹാല്‍
തിരുവനന്തപുരം: നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ. കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ടി.സി -95/726(3) ഇഷാൻ നിഹാലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. KL-01-CV-6454 എന്ന ടാറ്റ 407 പിക്അപ് വാൻ മോടിപിടിപ്പിച്ച് യുവാക്കളെ ഉൾപ്പെടെ ആകർഷിക്കും വിധത്തിലായിരുന്നു കോക്ടെയിൽ വിൽപന.
പരസ്യമായുള്ള മദ്യവിൽപനയുടെ ചിത്രങ്ങളും വിഡിയോയും തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് വാട്സ്ആപ്പിൽ പരാതിയായി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് കുമാരപുരത്തെ വീട്ടിൽനിന്ന് വാഹനം പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 38.940 ലിറ്റർ ബിയറും10.250 ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

