ശ്വാസനാളരോഗം ബാധിച്ച യുവാവ് ചികിത്സസഹായം തേടുന്നു
text_fieldsചികിത്സയിൽ കഴിയുന്ന ഷാജി
നേമം: ശ്വാസനാളം ചുരുങ്ങുന്ന അപൂർവ രോഗം ബാധിച്ച യുവാവ് ചികിത്സസഹായം തേടുന്നു. വിളവൂർക്കൽ മലയം ചൂഴാറ്റുകോട്ട തോപ്പിൽ പുത്തൻവീട്ടിൽ ടി. ഷാജിയാണ് (42) സന്മനസ്സുള്ളവരുടെ സഹായം തേടുന്നത്. തയ്യൽ ജോലിക്കാരനായിരുന്ന യുവാവ് രണ്ടുവർഷം മുമ്പ് ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയതോടെയാണ് രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞത്.
കൃത്രിമ ശ്വാസോച്ഛ്വാസത്തിന് വിളവൂർക്കൽ പാലിയേറ്റിവ് കെയറിൽനിന്ന് അനുവദിച്ച യന്ത്ര സഹായത്തോടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ്, പുലയനാർകോട്ട ആശുപത്രികളിലാണ് ചികിത്സ.
ശരീരത്തിൽ കാർബൺഡയോക്സൈഡിന്റെ ആധിക്യം ഉണ്ടാകുന്നതിനാൽ വെന്റിലേറ്റർ സഹായം അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. വീട്ടിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ ഒന്നരലക്ഷത്തോളം രൂപ ചെലവ് വരും. ഷാജി കിടപ്പിലായതോടെ ഭാര്യ നിഷക്ക് സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകാൻ കഴിയാതായി. പ്ലസ് വൺ വിദ്യാർഥികളായ മക്കളുടെ പഠനം വഴിമുട്ടിയ അവസ്ഥയിലാണ്.
പരിസരവാസികളുടെ സഹായത്തോടെയാണ് ജീവിതം. വെന്റിലേറ്റർ സ്ഥാപിക്കാൻ സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വിളവൂർക്കൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 121201000016127. ഐ.എഫ്.എസ് കോഡ്: IOBA0001212. ഫോൺ: 90729 36694
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

